ഇനി കളിമാറും, ഹെറ്റ്‌മെയർ തിരിച്ചെത്തി: രാജസ്ഥാന്റെ ബാക്കിയുള്ള മത്സരങ്ങൾ കളിക്കും

തിങ്കള്‍, 16 മെയ് 2022 (20:50 IST)
രാജസ്ഥാൻ റോയൽസിന്റെ വിൻഡീസ് താരം ഷി‌മ്രോൺ ഹെറ്റ്‌മെയർ ടീമിൽ തിരിച്ചെത്തി. കുഞ്ഞിന്റെ ജനനവുമായി ബന്ധ‌പ്പെട്ട് നാട്ടിലേക്ക് മടങ്ങിയ ഹെറ്റ്‌മെയർ രാജസ്ഥാന്റെ കഴിഞ്ഞ രണ്ട് മത്സരങ്ങളിലും കളിച്ചിരുന്നില്ല. സീസണിലെ ബാക്കിയുള്ള മത്സരങ്ങൾ രാജസ്ഥാനായി ഹെറ്റ്‌മെയർ കളിക്കും. ഈ മാസം 20ന് ചെന്നൈയ്ക്കെതിരെയാണ് രാജസ്ഥാന്റെ അടുത്ത മത്സരം.
 
കഴിഞ്ഞ മത്സരത്തിൽ ലഖ്‌നൗവിനെ പരാജയപ്പെടുത്തി രാജസ്ഥാൻ തങ്ങളുടെ പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കിയിരുന്നു.ടീമിലെ പ്രധാന താരമായ ഹെറ്റ്‌മെയർ തിരിച്ചെത്തുന്നത് ചെന്നൈയ്ക്കെതിരെ രാജസ്ഥാനെ കൂടുതൽ ശക്തമാക്കാൻ സഹായിക്കും. നിരവധി മത്സരങ്ങ‌ളിൽ ഹെറ്റ്‌മെയറുടെ പ്രകടനമികവാണ് രാജസ്ഥാനെ വിജയത്തിലേക്ക് നയിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍