ഇനി സച്ചിന് പിന്നില്‍; തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ നേട്ടം കുറിച്ച് വിഹാരി

Webdunia
തിങ്കള്‍, 2 സെപ്‌റ്റംബര്‍ 2019 (14:22 IST)
വെസ്‌റ്റ് ഇന്‍ഡീസിനെതിരായ ടെസ്‌റ്റ് പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുത്ത ഇന്ത്യൻ ക്രിക്കറ്റ് താരം ഹനുമ വിഹാരി മറ്റൊരു നേട്ടത്തില്‍.

സച്ചിന്‍ തെന്‍‌ഡുല്‍ക്കറിന് ശേഷം ഒരു ടെസ്‌റ്റിലെ ഇന്നിംഗ്‌സുകളില്‍ സെഞ്ചുറിയും അര്‍ധസെഞ്ചുറിയും നേടുന്ന താരമായി വിഹാരി.

ഈ നേട്ടം സ്വന്തമാക്കുന്ന അഞ്ചാമത്തെ മാത്രം ഇന്ത്യന്‍ താരമാണ് വിഹാരി. പോളി ഉംറിഗറാണ് ഈ നേട്ടം കൈവരിച്ച ആദ്യ ഇന്ത്യന്‍ താരം. ടൈഗർ പട്ടൗ‍ഡി, എം.എൽ. ജയ്സിംഹ, സച്ചിന്‍ എന്നിങ്ങനെയാണ് പട്ടികയിലെ ക്രമം.

വിന്‍ഡീസിനെതിരായ കിങ്‌സ്‌റ്റന്‍ ടെസ്‌റ്റിന്റെ ആദ്യ ഇന്നിംഗ്‌സില്‍ സെഞ്ചുറി (111) നേടിയ വിഹാരി രണ്ടാം ഇന്നിംഗ്‌സില്‍ അർധസെഞ്ചുറി (53)യും നേടിയിരുന്നു. സെഞ്ചുറി നേട്ടം അന്തരിച്ച പിതാവിന് സമര്‍പ്പിക്കുന്നതായി വിഹാരി പറഞ്ഞിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article