ഇനി അക്കാര്യം രോഹിത്തിനോട് ചോദിക്കില്ല, മതിയായെന്ന് ഗിൽ

Webdunia
ചൊവ്വ, 15 ജൂണ്‍ 2021 (20:25 IST)
ടെസ്റ്റ് റിയറിൽ ഇനിയൊരിക്കലും ഇന്നിങ്‌സിലെ ആദ്യ ബോൾ നേരിടാനില്ലെന്ന് യുവ ബാറ്റ്സ്മാൻ ശുഭ്‌മാൻ ഗിൽ. മുൻപ് ഉണ്ടായ ഒരു മോശം അനുഭവമാണ് ഗില്ലിനെ ആദ്യ ബോൾ നേരിടുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നത്. ഇക്കാര്യം തുറന്ന് പറഞ്ഞിരിക്കുകയാണ് ഇന്ത്യൻ യുവതാരം.
 
അഹമ്മദാബാദിൽ ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റിൽ ആദ്യ ആദ്യ സ്ട്രൈക്ക് നേരിടാന്‍ ഞാന്‍ സ്വയം മുന്നോട്ടു വരികയായിരുന്നു. ആ തീരുമാനത്തില്‍ കുറ്റബോധമുണ്ട്. അന്ന് ആദ്യബോൾ നേരിടാമെന്ന് ഞാൻ രോഹിത്തിനോട് പറയുകയായിരുന്നു. എന്തുകൊണ്ടാണ് ഞാൻ അങ്ങനെ പറഞ്ഞത് എന്ന് എനിക്കരിയില്ല. അതു പക്ഷെ പ്രതീക്ഷിച്ചതു പോലെ നടന്നില്ല. മൂന്നാമത്തെയോ, നാലാമത്തെയോ ബോളില്‍ എനിക്കു ഡെക്കായി ക്രീസ് വിടേണ്ടിവന്നു. ഗിൽ പറഞ്ഞു.
 
കരിയറിൽ ആദ്യമായിട്ടായിരുന്നു  ഗില്‍ ആദ്യ സ്ട്രൈക്ക് നേരിട്ടത്. ഇംഗ്ലണ്ട് ഇതിഹാസ പേസറായ ജെയിംസ് ആൻഡേഴ്‌സണായിരുന്നു താരത്തിന്റെ വിക്കറ്റ് സ്വന്തമാക്കിയത്. നിലവില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനായുള്ള തയ്യാറെടുപ്പിലാണ് ഗില്‍.
 

അനുബന്ധ വാര്‍ത്തകള്‍

Next Article