ഇന്ത്യൻ താരങ്ങൾ ക്രിസ്‌മസ് മൂഡിലാണ്, ഒരാഴ്‌ച്ച മുൻപേ സമ്മാനങ്ങൾ നൽകിതുടങ്ങി, ഇന്ത്യയുടെ മോശം ഫീൽഡിങ്ങിനെ വിമർശിച്ച് ഗവാസ്‌ക്കർ

Webdunia
ശനി, 19 ഡിസം‌ബര്‍ 2020 (08:52 IST)
ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിലെ ഇന്ത്യയുടെ ഫീൽഡിങ് പരാജയത്തെ വിമർശിച്ച് മുൻ ഇന്ത്യൻ നായകനും ഇതിഹാസതാരവുമായ സുനിൽ ഗവാസ്‌ക്കർ. ക്രിസ്‌മസ് മൂഡിലാണ് ഇന്ത്യൻ താരങ്ങളെന്നും ഒരാഴ്‌ച്ച മുൻപ് തന്നെ ക്രിസ്‌മസ് സമ്മാനങ്ങൾ നൽകുകയാണെന്നും ഗവാസ്‌ക്കർ പറഞ്ഞു.
 
ഓസീസ് താരം ലാബുഷെയ്‌നിന്റെ ക്യാച്ച് പൃഥ്വി ഷാ നഷ്ടപ്പെടുത്തിയതിന് പിന്നാലെയായിരുന്നു ഗവാസ്‌ക്കറിന്റെ പരിഹാസം. മത്സരത്തിൽ ലാബുഷെയ്‌ൻ 12,21 എന്നീ സ്കോറുകളിൽ നിൽക്കുമ്പോൾ ഇന്ത്യൻ താരങ്ങൾ അദ്ദേഹത്തിന്റെ ക്യാച്ച് നഷ്ടപ്പെടുത്തിയിരുന്നു. ജസ്‌പ്രീത് ബു‌മ്രയും പൃഥ്വി ഷായുമാണ് ക്യാച്ചുകൾ കൈവിട്ടത്. ഇത് ചൂണ്ടികാണിച്ചാണ് ഗവാസ്‌ക്കറുടെ പ്രതികരണം.
 
അതേസമയം മത്സരത്തിൽ കാമറൂൺ ഗ്രീനിനെ മികച്ച ക്യാച്ചിലൂടെയാണ് ഇന്ത്യൻ നായകൻ കോലി പവലിയനിലേക്ക് തിരിച്ചയച്ചത്.ബൗളരാരുടെ മികച്ച പ്രകടനത്തിന്റെ മികവിൽ ഓസീസിനെ ആദ്യ ഇന്നിങ്സിൽ 191 റൺസിന് തളയ്‌ക്കാനും ഇന്ത്യക്കായി. ഇന്ത്യക്ക് വേണ്ടി രവിചന്ദ്ര അശ്വിൻ നാല് വിക്കറ്റെടുത്തു. ഓസീസ് നിരയിൽ 73 റൺസുമായി പുറത്താകാതെ നിന്ന നായകൻ ടിം പെയ്‌ൻ മാത്രമാണ് മാത്രമാണ് ഇന്ത്യൻ ബൗളിങ് ആക്രമണത്തെ ചെറുത്ത് നിന്നത്. ലാബുഷെയ്‌ൻ 47 റൺസെടുത്തു.

അനുബന്ധ വാര്‍ത്തകള്‍

Next Article