അടുത്ത ടെസ്റ്റിൽ പൃഥ്വി ഷായ്‌ക്ക് ഇടമുണ്ടാകില്ലെന്ന് സഹീർ ഖാൻ

Webdunia
ശനി, 19 ഡിസം‌ബര്‍ 2020 (08:36 IST)
ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ട് ഇന്നിങ്സിലും ദയനീയമായി പരാജയപ്പെട്ട ഇന്ത്യൻ ഓപ്പണിങ് താരം പൃഥ്വി ഷാ അടുത്ത ടെസ്റ്റിനുള്ള ടീമിൽ ഇടം കണ്ടെത്തില്ലെന്ന് മുൻ ഇന്ത്യൻ താരം സഹീർ ഖാൻ. മികച്ച ഫോമിലുള്ള ശുഭ് മാന്‍ ഗില്ലിനെയും കെ എല്‍ രാഹുലിനെയും കളിപ്പിക്കാതെയാണ് ആദ്യ ടെസ്റ്റിനുള്ള ടീമില്‍ പൃഥ്വി ഷാക്ക് അവസരം നൽകിയത്. ഇതിനെതിരെ രൂക്ഷ വിമർശനം ഉയരുന്നതിനിടെയാണ് സഹീറിന്റെ പ്രതികരണം.
 
റൺസടിച്ചാൽ മാത്രമെ ടീമിൽ സ്ഥാനം നിലനിർത്താൻ പറ്റുകയുള്ളു. അതിന് സാധിച്ചില്ലെങ്കിൽ ടീമിൽ നിലനിൽക്കുക ബുദ്ധിമുട്ടാണ്. ഷായുടെ ബലഹീനത എന്താണെന്ന് എതിരാളികൾ കണ്ടെത്തി കഴിഞ്ഞു. അത് മുതലെടുക്കാൻ എതിരാളികൾ ശ്രമിക്കും.അതിനാൽ തന്നെ പൃഥ്വി ഷാ ടീമിൽ തുടരുമെങ്കിലും പരമ്പരയിൽ ശേഷിക്കുന്ന ടെസ്റ്റ് മത്സരങ്ങളിൽ കളിക്കുന്ന കാര്യത്തിൽ സംശയമുണ്ട് സഹീർ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article