ഓസ്ട്രേലിയ ഒന്ന് മനസിലാക്കണം: വീണുകിടക്കുന്ന തങ്ങൾക്ക് മേലെ കയറി ഇറങ്ങാൻ അനുവദിക്കുന്ന ടീമല്ല ഇന്ത്യ

Webdunia
ബുധന്‍, 30 ഡിസം‌ബര്‍ 2020 (19:47 IST)
കോലിയുടെ അഭാവത്തിൽ ഇന്ത്യയെ ഓസീസ് (4-0)ന് ചുരുട്ടിക്കെട്ടുമെന്ന് പറഞ്ഞവർ ഇപ്പോൾ അജിങ്ക്യ രഹാനെയെ അഭിനന്ദിക്കുന്നതിന്റെ തിരക്കിലാണെന്ന് മുൻ ഇന്ത്യൻ നായകൻ സുനിൽ ഗവാസ്‌ക്കർ. രഹാനെയുടെ ക്യാപ്‌റ്റൻസിയെ മുൻ ഓസീസ് താരങ്ങൾ എത്രമാത്രം ആരാധിക്കുന്നു എന്ന് മനസിലാക്കണമെങ്കിൽ നിങ്ങൾ കമന്ററി ബോക്‌സിൽ വരേണ്ടതുണ്ടെന്നും ഗവാസ്‌ക്കർ പറയുന്നു.
 
റിക്കി പോണ്ടിങ്,ഗിൽക്രിസ്റ്റ്,മൈക്ക് ഹസി, ഷെയ്‌ൻ വോൺ മുതലായുള്ള താരങ്ങൾ രഹാനെയെ പുകഴ്‌ത്തുന്നത് കാണുന്നത് ഹൃദയത്തിൽ തൊടുന്നു. മറ്റൊന്നും അവർക്ക് ചെയ്യാനില്ല. ചില ഓസീസ് താരങ്ങൾ (4-0)ന്റെ വിജയത്തെ പറ്റിയായിരുന്നു സംസാരിച്ചിരുന്നത്. ഇന്ത്യയെ പറപറത്തുമെന്നായിരുന്നു അവർ പറഞ്ഞിരുന്നത്. ഇപ്പോൾ അവർക്ക് കാര്യങ്ങൾ മനസ്സിലായികാണും.
 
വീണുകിടക്കുന്ന തങ്ങൾക്ക് മുകളിലൂടെ കയറി ഇറങ്ങാൻ അനുവദിക്കുന്ന ടീമല്ല ഇത്. ഗവാസ്കർ പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

Next Article