രാജസ്ഥാൻ റോയൽസിനായി അസാമാന്യമായ പ്രകടനമായിരുന്നു വാട്സൺ കാഴ്ച്ചവെച്ചത്. കഴിഞ്ഞ 12 വർഷത്തെ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച ഓൾറൗണ്ടർ തീർച്ചയായും വാട്സൺ ആയിരിക്കും. എന്നാൽ മൂന്ന് വർഷങ്ങൾക്ക് ശേഷം ഐപിഎല്ലിലെ മികച്ച ഓൾറൗണ്ടർ ആരാണെന്ന ചോദ്യം ആവർത്തിക്കുകയാണെങ്കിൽ ആന്ദ്രെ റസൽ എന്നായിരിക്കും തന്റെ ഉത്തരം എന്നും ഗംഭീർ പറഞ്ഞു.