എ‌ല്ലാത്തിനോടും പ്രതികരിക്കുന്നതല്ല പാഷൻ, കോലിയെ വിമർശിച്ച് ഗംഭീർ

ചൊവ്വ, 2 നവം‌ബര്‍ 2021 (15:46 IST)
ടി20 ലോകകപ്പിൽ ന്യൂസിലൻഡിനെതിരായ നിർണായക മത്സരത്തിൽ വൻ തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ ഇന്ത്യൻ നായകൻ വിരാട് കോലിയുടെ ക്യാപ്‌റ്റൻസിയെ ചോദ്യം ചെയ്‌ത് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ. കോലിയുടെ സമീപനത്തെ വിമർശിച്ച ഗംഭീർ ന്യൂസിലൻഡ് നായകൻ കെയ്‌ൻ വില്യംസണിനെ പുകഴ്‌ത്തുകയും ചെയ്‌തു.
 
ഇന്ത്യ-ന്യൂസിലൻഡ് മത്സരമെടുത്താൽ ഒരേ സമ്മർദ്ദമാണ് രണ്ട് ടീമുകൾക്കും ഉണ്ടായിരുന്നത്. എന്നാൽ കെയ്‌ൻ വളരെ ശാന്തനായാണ് കാണപ്പെട്ടത്. നിങ്ങൾ എല്ലായ്‌പോഴും വികാരം പ്രകടിപ്പിക്കേണ്ട കാര്യമില്ല. ചില സമയങ്ങളില്‍ നിങ്ങളുടെ പോസിറ്റിവിറ്റിയും ശാന്തതയും ടീമിലും ഇതേ മനോഭാവമുണ്ടാക്കും. എല്ലാത്തിനോടും പ്രതികരിച്ചെന്നതു കൊണ്ട് നിങ്ങള്‍ക്കു മറ്റൊരാളേക്കാള്‍ പാഷനുണ്ടെന്നു അര്‍ഥമില്ല. ഗംഭീർ പറഞ്ഞു.
 
ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങു‌മ്പോൾ തന്നെ ഇന്ത്യ കടുത്ത സമ്മർദ്ദത്തിലായിരുന്നു. ഇറ്റ് താരങ്ങളുടെ ശരീരഭാഷ‌യിൽ നിന്നും അമിത പ്രതിരോധത്തിൽ നിന്നും വ്യക്തമായിരുന്നു.നിശ്ചിത ഓവറില്‍ 110 റണ്‍സ് മാത്രമെടുത്തപ്പോള്‍ ഇന്ത്യയുടെ തോല്‍വി ഉറപ്പാവുകയും ചെയ്തു. ഗംഭീർ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍