ഇന്ത്യന്‍ പാന്‍ മസാല ബ്രാന്‍ഡിന്റെ പരസ്യത്തില്‍ അഭിനയിച്ച മുന്‍ ക്രിക്കറ്റ് താരങ്ങളായ കപില്‍ദേവ്, സുനില്‍ ഗവാസ്‌കര്‍,വിരേന്ദര്‍ സെവാഗ് എന്നിവര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. മൂന്ന് പേരുടെയും പ്രവര്‍ത്തി വെറുപ്പുളവാക്കുന്നതും നിരാശപ്പെടുത്തുന്നതുമാണെന്നും ഗംഭീര്‍ പറഞ്ഞു.
നിങ്ങളുടെ റോള്‍ മോഡലുകളെ തെരെഞ്ഞെടുക്കുമ്പോള്‍ സൂക്ഷിച്ച് ചെയ്യണമെന്ന് ഞാന്‍ പറയുന്നത് ഇതുകൊണ്ടാണ്. അയാളുടെ പേരല്ല, അയാള്‍ ചെയുന്ന കാര്യങ്ങള്‍ കൂടിയാണ് അപ്പോള്‍ ജനങ്ങളിലെത്തുന്നത്. അവര്‍ ചെയ്യുന്ന കാര്യങ്ങള്‍ കോടികണക്കിന് കുട്ടികളാണ് കാണുന്നത്. പാന്‍ മസാല പരസ്യങ്ങളില്‍ ക്രിക്കറ്റ് താരങ്ങള്‍ വരുന്നതിനെ വിമര്‍ശിച്ചുകൊണ്ട് ഗംഭീര്‍ പറഞ്ഞു. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് പാന്‍ മസാല പരസ്യത്തില്‍ അഭിനയിക്കാന്‍ 30 കോടി രൂപ വരെ ഓഫര്‍ ലഭിച്ചതാണ് എന്നാല്‍ ഇത്തരം കാര്യങ്ങള്‍ പ്രോത്സാഹിപ്പിക്കില്ലെന്ന നിലപാടാണ് സച്ചിനെടുത്തത്. അതുകൊണ്ടാണ് സച്ചിന്‍ റോള്‍ മോഡല്‍ ആകുന്നത്. ഗംഭീര്‍ പറഞ്ഞു.