ഋതുരാജ് ഗെയ്ക്വാദ് പുറത്ത്; അഭിമന്യു ഈശ്വരന്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍

Webdunia
ശനി, 23 ഡിസം‌ബര്‍ 2023 (15:39 IST)
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ഋതുരാജ് ഗെയ്ക്വാദ് പുറത്ത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിനിടെ ഗെയ്ക്വാദിന്റെ വലത് കൈയിലെ വിരലിനു പരുക്കേറ്റിരുന്നു. ഇതേ തുടര്‍ന്നാണ് ഗെയ്ക്വാദിനെ ടെസ്റ്റ് സ്‌ക്വാഡില്‍ നിന്ന് പുറത്താക്കിയത്. പകരം അഭിമന്യു ഈശ്വരന്‍ ടെസ്റ്റ് ടീമില്‍ സ്ഥാനം പിടിച്ചു. 
 
രണ്ടാം ഏകദിനത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് ഗെയ്ക്വാദിന് പരുക്കേറ്റത്. ഇതേ തുടര്‍ന്ന് മൂന്നാം ഏകദിനത്തില്‍ താരം കളിച്ചിരുന്നില്ല. ഗെയ്ക്വാദിനെ സ്‌കാനിങ്ങിനു വിധേയനാക്കി. ബെംഗളൂരുവിലെ ക്രിക്കറ്റ് അക്കാദമിയില്‍ ചികിത്സയിലായിരിക്കും ഇനി താരം. 
 
ഡിസംബര്‍ 26 മുതലാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article