ഇന്ത്യക്ക് വന്‍ തിരിച്ചടി; സൂര്യകുമാര്‍ യാദവിന്റെ കണങ്കാലിനു പരുക്ക് ! ലോകകപ്പ് നഷ്ടമാകുമോ?

ശനി, 23 ഡിസം‌ബര്‍ 2023 (12:18 IST)
ഇന്ത്യന്‍ വെടിക്കെട്ട് ബാറ്റര്‍ സൂര്യകുമാര്‍ യാദവിന് പരുക്ക്. കണങ്കാലില്‍ ഗുരുതര പരുക്കുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. രണ്ട് മാസമെങ്കിലും പൂര്‍ണ വിശ്രമം ആവശ്യമാണ്. അഫ്ഗാനിസ്ഥാനെതിരായ ട്വന്റി 20 പരമ്പര സൂര്യ കളിക്കില്ല. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കിടെയാണ് സൂര്യക്ക് പരുക്കേറ്റത്. 
 
ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകള്‍ക്കെതിരായ ട്വന്റി 20 പരമ്പരയില്‍ ഇന്ത്യയെ നയിച്ചത് സൂര്യയാണ്. അഫ്ഗാനിസ്ഥാനെതിരായ പരമ്പരയിലും സൂര്യ തന്നെ ക്യാപ്റ്റന്‍ ആകുമെന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ പരുക്കേറ്റ സാഹചര്യത്തില്‍ സൂര്യക്ക് ഇനി കളിക്കാന്‍ പോലും സാധിക്കില്ല. ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഇന്ത്യയില്‍ തിരിച്ചെത്തിയ ശേഷം സ്‌കാനിങ്ങിനു വിധേയമായപ്പോള്‍ ആണ് കണങ്കാലിലെ പരുക്ക് അല്‍പ്പം ഗുരുതരമെന്ന് മനസിലായത്. 
 
ട്വന്റി 20 ലോകകപ്പ് വരാനിരിക്കെ സൂര്യക്ക് പരുക്കേറ്റത് ഇന്ത്യന്‍ ക്യാംപില്‍ ആശങ്കയായിട്ടുണ്ട്. ലോകകപ്പിനു മുന്‍പ് നടക്കുന്ന ഐപിഎല്ലില്‍ സൂര്യ കളിക്കുമെന്നാണ് ടീം പ്രതീക്ഷിക്കുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍