പാകിസ്ഥാൻ ഓൾറൗണ്ടർ മുഹമ്മദ് ഹഫീസ് വിരമിച്ചു

തിങ്കള്‍, 3 ജനുവരി 2022 (21:19 IST)
പാകിസ്ഥാൻ ക്രിക്കറ്റ് ടീം മുൻ നായകനും ഓൾറൗണ്ടറുമായ മുഹമ്മദ് ഹഫീസ് 18 വർഷകാലം നീണ്ട് നിന്ന രാജ്യാന്തര കരിയറിൽ നിന്നും വിരമിച്ചു. പാക് കുപ്പായത്തിൽ 2003ൽ അരങ്ങേറിയ താരം 3 ഫോർമാറ്റിലും ടീമിനായി കളിച്ചു. 2009ൽ ഐസിസി ടി20 ലോകകപ്പ് നേടിയ ടീമിലും 2017ൽ ചാമ്പ്യൻസ് ട്രോഫി നേടിയ ടീമിലും ഭാഗമായിരുന്നു.
 
പാകിസ്ഥാനെ മൂന്ന് ഫോര്‍മാറ്റുകളിലുമായി 400ഓളം മത്സരങ്ങളില്‍ പ്രതിനിധീകരിച്ച മുഹമ്മദ് ഹഫീസ് 12,780 റണ്‍സും 253 വിക്കറ്റും പേരിലാക്കി. 55 ടെസ്റ്റില്‍ 3652 റണ്‍സും 53 വിക്കറ്റും സ്വന്തമാക്കി. 218 ഏകദിനത്തില്‍ 6614 റണ്‍സും 139 വിക്കറ്റും 119 രാജ്യാന്തര ടി20യില്‍ 2514 റണ്‍സും 61 വിക്കറ്റും മുഹമ്മദ് ഹഫീസ് സ്വന്തമാക്കി. 32 മത്സരങ്ങളിൽ പാകിസ്ഥാനെ നയിച്ചിട്ടുണ്ട്.
 
 2007, 2011, 2019 ഏകദിന ലോകകപ്പുകളിലും 2007, 2009, 2012, 2014, 2016, 2021 ടി20 ലോകകപ്പിലും ടീമിന്റെ ഭാഗമായി 2006, 2013, 2017 വർഷങ്ങളിൽ ചാമ്പ്യൻസ് ട്രോഫിയിലും ടീമിന്റെ ഭാഗമായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍