എന്തുകൊണ്ട് കോലിയെ ഡൽഹി കൈവിട്ടു, എങ്ങനെ കോലി ബാംഗ്ലൂരിലെത്തി?

Webdunia
വെള്ളി, 26 ജൂണ്‍ 2020 (12:09 IST)
ഐപിഎല്ലിൽ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ മുഖവും നായകനും എല്ലാമാണ് വിരാട് കോലി. ഐപിഎല്ല് കിരീടങ്ങൾ ഒന്നും തന്നെ നേടാനായില്ലെങ്കിലും ലോകത്തിലെ മികച്ച താരം കളിക്കുന്നത് ഇപ്പോഴും ബാംഗ്ലൂരിന് വേണ്ടിയാണ്. എന്നാൽ ഐപിഎല്ലിൽ എന്തുകൊണ്ട് ഡൽഹിക്കാരനായ താരത്തെ ഡൽഹി സ്വന്തമാക്കിയില്ല എന്നത് വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഐപിഎല്‍ സിഇഒ സുന്ദര്‍ രാമന്‍.
 
ആദ്യ ഐപിഎല്ലിൽ എല്ലാ ടീമിനും ഐക്കൺ പ്ലയർ വേണമെന്നത് നിർബന്ധമായിരുന്നു.അന്ന് കോലി അണ്ടർ 19 ലോകകപ്പ് വിജയിച്ച് വന്നതിന്റെ തിളക്കത്തിലായിരുന്നു എന്നാൽ സീനിയർ ടീമിൽ കഴിവ് തെളിയിച്ചിട്ടില്ലാത്തതിനാൽ സേവാഗായിരുന്നു ഡൽഹിയുടെ ഫസ്റ്റ് ചോയ്‌സ്.ഐക്കൺ പ്ലയറായി സച്ചിനെ മുംബൈയും സെവാഗിനെ ഡല്‍ഹിയും ഗാംഗുലിയെ കൊല്‍ക്കത്തയും യുവരാജിനെ പഞ്ചാബും തിരഞ്ഞെടുത്തു. 2007ലോകകപ്പ് വിജയത്തിന്റെ തിളക്കത്തിലായിരുന്ന ധോണി ചെന്നൈയെ ഹോം ടീമായി തിരഞ്ഞെടുക്കുകയും ചെയ്‌തുവെന്നാണ്  സുന്ദര്‍ രാമന്‍ പറയുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article