സഞ്ജുവിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം വെങ്കിടേഷ് പ്രസാദ്

അഭിറാം മനോഹർ

ചൊവ്വ, 24 ഡിസം‌ബര്‍ 2019 (09:10 IST)
മലയാളിതാരം സഞ്ജു സാംസണെ പ്രശംസിച്ച് മുൻ ഇന്ത്യൻ പേസർ വെങ്കിടേഷ് പ്രസാദ്. അസാമാന്യ പ്രതിഭയും പ്രഹരശേഷിയുമുള്ള താരമാണ് സഞ്ജുവെന്ന് പറഞ്ഞ വെങ്കിടേഷ് പ്രസാദ് സഞ്ജുവിന് ടീമിൽ അവസരം ലഭിക്കാത്തതിനെ കുറിച്ച് കൂടുതൽ പ്രതികരണങ്ങൾക്ക് തയ്യാറായില്ല. 
 
കേരളത്തിൽ നിന്നുള്ള താരമായതിനാലാണ് സഞ്ജു ടീമിൽ നിന്നും ഒഴിവാക്കപ്പെടുന്നതെന്ന് കരുതാനാകില്ലെന്ന് പറഞ്ഞ പ്രസാദ് സ്ഥിരതയാർന്ന പ്രകടനമാണ് സെലക്ടർമാർക്കുള്ള മറുപടിയെന്നും എടുത്തു പറഞ്ഞു. നിലവിൽ ഗാംഗുലി ബി സി സി ഐ പ്രസിഡന്റായത് ഇന്ത്യൻ ടീമിന് വലിയ രീതിയിൽ ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.ശ്രീലങ്കക്കെതിരായ ടി20 ടീമിൽ സഞ്ജു ഉൾപ്പെട്ടിട്ടുണ്ടെങ്കിലും സഞ്ജു അന്തിമ ഇലവനിൽ ഉണ്ടാകുമോ എന്ന കാര്യത്തിൽ ഇതുവരെയും ഉറപ്പ് ലഭിച്ചിട്ടില്ല.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍