പ്രായം 39 കടന്നേയ്ക്കാം, പക്ഷേ മനസ്സിൽ ഇന്നും ആ കനലുണ്ട്: ആൻഡേഴ്‌സണിന്റെ പോരാട്ടവീര്യത്തിന് കയ്യടിച്ച് ആരാധകർ

വെള്ളി, 3 സെപ്‌റ്റംബര്‍ 2021 (12:46 IST)
ഓവലിലെ ആദ്യദിനത്തിൽ കയ്യടി ഏറ്റുവാങ്ങി ഇംഗ്ലണ്ടിന്റെ വെറ്ററൻ പേസർ ജെയിംസ് ആൻഡേഴ്‌സൺ. മത്സരത്തിലെ നാൽപ്പതാം ഓവറിലായിരുന്നു ക്രിക്കറ്റിലെ പോരാട്ടവീര്യത്തിന്റെ മറ്റൊരു അധ്യായം ഓവലിൽ പിറന്നത്. ബൗളിങ് റണ്ണപ്പിനിടെ വീണ താരത്തിന്റെ കാൽമുട്ടിന് പരിക്കേൽക്കുകയായിരുന്നു. എന്നാൽ മെഡിക്കല്‍ സഹായം തേടുന്നതിനും മറ്റൊരു താരത്തെ പന്തെറിയാന്‍ വിളിക്കുന്നതിനും പകരം ബൗളിംഗ് തുടരുകയായിരുന്നു ആന്‍ഡേഴ്‌സണ്‍ ചെയ്‌തത്.
 
ആന്‍ഡേഴ്‌സണിന്‍റെ കാല്‍മുട്ടില്‍ നിന്ന് രക്തം പൊടിയുന്നത് ക്യാമറ ദൃശ്യങ്ങളില്‍ കാണാമായിരുന്നു. കാല് മുറിഞ്ഞിട്ടും ബൗളിംഗ് തുടര്‍ന്ന താരത്തെ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഒരു പേസ് ബൗളറിന്റെ കരിയർ അവസാനിക്കുന്ന പ്രായത്തിലാണ് ആൻഡേഴ്‌സൺ തന്റെ പോരാട്ടവീര്യം കാണിച്ചത്. താരത്തെ പ്രശംസിച്ച് നിരവധി പോസ്റ്റുകളാണ് സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍