ആധുനിക ക്രിക്കറ്റിലെ ഇതിഹാസങ്ങളെന്ന് വാഴ്‌ത്തപ്പെടുന്ന സൂപ്പർതാരങ്ങളാണ് ഇന്ത്യൻ നായകൻ വിരാട് കോലിയും രോഹിത് ശർമയും. ലിമിറ്റഡ് ക്രിക്കറ്റിൽ ഇഞ്ചോടിഞ്ച് പൊരുതുന്ന സൂപ്പർതാരങ്ങൾ തമ്മിൽ അത്ര നല്ല ബന്ധമല്ല ടീമിനകത്തുള്ളതെന്ന തരത്തിലുള്ള ഗോസിപ്പുകൾ പലപ്പോഴായി പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഇരു താരങ്ങളും തമ്മിലുള്ള ബന്ധത്തെ പറ്റി മനസ്സ് തുറന്നിരിക്കുകയാണ് ടീമിന്റെ പരിശീലകനായ രവി ശാസ്‌ത്രി.
ആളുകൾ പലതും പറയുന്നതല്ലാതെ ഇരുതാരങ്ങളും തമ്മിൽ പ്രശ്‌നമുള്ളതായി തനിക്ക് ഒരിക്കലും അനുഭവപ്പെട്ടിട്ടില്ലെന്നാണ് ശാസ്‌ത്രി പറയുന്നത്. ഇരുവരും തമ്മിൽ പ്രശ്‌നങ്ങളുണ്ടായിരുന്നുവെങ്കിൽ രോഹിതിനെയും കോലിയേയും വിളിച്ച് എനിക്ക് കാര്യങ്ങള്‍ സംസാരിക്കാമായിരുന്നു. ഒരു ദിവസം പോലും അത്തരത്തിലൊരു കാര്യം കണ്ടിട്ടില്ല. ടൈംസ് നൗവിന് നൽകിയ അഭിമുഖത്തിൽ രവിശാസ്‌ത്രി പറഞ്ഞു.