പിറന്നാൾ ആശംസയായി ധോനിയെ ക്ലീൻ ബൗൾഡാക്കുന്ന വീഡിയോ പങ്കുവെച്ച് ശ്രീശാന്ത്, താരത്തിനെതിരെ വിമർശനവുമായി ആരാധകർ

Webdunia
വ്യാഴം, 7 ജൂലൈ 2022 (18:19 IST)
ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ എം എസ് ധോനിയുടെ നാൽപ്പത്തിയൊന്നാം ജന്മദിനത്തിൽ ആശംസകൾ നേർന്നുകൊണ്ട് മലയാളിതാരം എസ് ശ്രീശാന്ത് ഫെയ്സ്ബുക്കിൽ പങ്കുവെച്ച വീഡിയോയെ വിമർശിച്ച് ആരാധകർ. ഐപിഎൽ മത്സരത്തിൽ പഞ്ചാബ് കിങ്സിനായി പന്തെറിയുന്ന ശ്രീശാന്ത് ചെന്നൈ നായകനായ ധോനിയെ ക്ലീൻ ബൗൾഡാക്കുന്ന വീഡിയോ ഷെയർ ചെയ്തുകൊണ്ടാണ് ശ്രീശാന്ത് ജന്മദിനാശംസ നേർന്നത്.
 
ധോനിക്ക് ഏറ്റവും മികച്ച ജന്മദിനാശംസ നേരുന്നു. മഹാനായ ക്യാപ്റ്റനും നല്ല സഹോദരനുമായ ധോനി എല്ലായ്പ്പോഴും മികച്ച പ്രകടനം നടത്താൻ എന്നോട് ആവശ്യപ്പെടാറുണ്ട്. അദ്ദേഹവുമൊത്തുള്ള ഓരോ നിമിഷവും ഞാൻ ആസ്വദിച്ചിരുന്നു. പ്രത്യേകിച്ച് ഈ നിമിഷം. എൻ്റെ മുതിർന്ന സഹോദരാ ഏതെങ്കിലും ഒരു ബാറ്റർക്ക് ഞാൻ എറിഞ്ഞതിൽ വെച്ച് ഏറ്റവും മികച്ച പന്ത് ഇതായിരിക്കും. താങ്കളെ പുറത്താക്കാൻ കഴിഞ്ഞത് ഞാൻ ബഹുമതിയായി കാണുന്നു. എന്ന് കുറിച്ചുകൊണ്ടായിരുന്നു ശ്രീശാന്ത് വീഡിയോ ഷെയർ ചെയ്തത്.
 
അതേസമയം സഹോദരനെ പുറത്താക്കുന്ന വീഡിയോ ഇട്ടുകൊണ്ടല്ല ജന്മദിനാശംസ നേരേണ്ടതെന്നും മറിച്ച് അദ്ദേഹത്തിൻ്റെ മികച്ച ബാറ്റിങ്ങ് പ്രകടനങ്ങൾ ഇട്ടായിരുന്നു ആശംസ നേരേണ്ടതെന്നും ആരാധകർ ഓർമിപ്പിക്കുന്നു. ധോനിക്ക് ലഭിക്കാവുന്നതിൽ ഏറ്റവും മോശം ആശംസയാണിതെന്നും ചിലർ കമൻ്റ് ചെയ്തിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article