Arjun Tendulkar: പവര്‍പ്ലേയില്‍ രണ്ട് ഓവര്‍ എറിയാന്‍ മാത്രം ഇങ്ങനെ ഒരാളെ ആവശ്യമുണ്ടോ? അര്‍ജുനെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തേണ്ട ആവശ്യമില്ലെന്ന് ആരാധകര്‍

Webdunia
ബുധന്‍, 26 ഏപ്രില്‍ 2023 (08:42 IST)
Arjun Tendulkar: അര്‍ജുന്‍ ടെന്‍ഡുല്‍ക്കറെ മുംബൈ ഇന്ത്യന്‍സ് പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തേണ്ട ആവശ്യമില്ലെന്ന് ആരാധകര്‍. പൂര്‍ണ സമയ ബൗളറായോ ഒരു ഓള്‍റൗണ്ടര്‍ ആയോ മുംബൈ അര്‍ജുനെ ഉപയോഗിക്കുന്നില്ല. പിന്നെ എന്തിനാണ് ഇങ്ങനെയൊരു താരത്തെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുന്നതെന്നാണ് ആരാധകരുടെ ചോദ്യം. 
 
ഗുജറാത്തിനെതിരായ മത്സരത്തില്‍ അര്‍ജുന്‍ പന്തെറിഞ്ഞത് ആകെ രണ്ട് ഓവര്‍ മാത്രം. അതും പവര്‍പ്ലേയില്‍. ആദ്യ പവര്‍പ്ലേ കഴിഞ്ഞതിനു ശേഷം ഒരിക്കല്‍ പോലും അര്‍ജുന് നായകന്‍ രോഹിത് ശര്‍മ പന്ത് കൊടുത്തിട്ടില്ല. മധ്യ ഓവറുകളിലും ഡെത്ത് ഓവറുകളിലും അര്‍ജുന് നല്ല അടി കിട്ടുമെന്ന് പേടിച്ചാണ് രോഹിത് അങ്ങനെ ചെയ്തതെന്നാണ് ആരാധകരുടെ വാദം. താരപുത്രനെ മുംബൈ ഫ്രാഞ്ചൈസി സംരക്ഷിക്കാന്‍ നോക്കുകയാണെന്നും രോഹിത് അതിനു കൂട്ടുനില്‍ക്കുകയാണെന്നും ആരാധകര്‍ വാദിക്കുന്നു. 
 
അതേസമയം ബാറ്റിങ്ങിലും കാര്യങ്ങള്‍ അങ്ങനെ തന്നെ. ഓള്‍റൗണ്ടര്‍ ആണെന്ന് പറയുന്ന അര്‍ജുന്‍ ഗുജറാത്തിനെതിരെ ബാറ്റ് ചെയ്യാനെത്തിയത് ഒന്‍പതാമനായി. പവര്‍പ്ലേയില്‍ രണ്ട് ഓവര്‍ എറിയാനും ഒന്‍പതാമനായി ബാറ്റിങ്ങിന് ഇറങ്ങാനും മാത്രമായി എന്തിനാണ് ഇങ്ങനെയൊരു താരം ടീമില്‍ എന്നാണ് ആരാധകരുടെ ചോദ്യം. അര്‍ജുന്‍ പ്ലേയിങ് ഇലവനില്‍ ഇടംപിടിക്കുന്നത് നെപ്പോട്ടിസം മൂലമാണെന്നാണ് ആരാധകരുടെ വിമര്‍ശനം. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article