നാല് ഓവറില്‍ 20 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റുകള്‍ വീഴ്ത്തിയ ഇംഗ്ലണ്ട് പേസര്‍ ലിയാം ഡ്വസണ്‍ ആണ് കളിയിലെ താരം. മാത്യു പോട്ട്‌സിനും ജേക്കബ് ബെതേലിനും രണ്ട് വീതം വിക്കറ്റുകള്‍. ആദില്‍ റാഷിദ് ഒരു വിക്കറ്റ് വീഴ്ത്തി. 23 പന്തില്‍ മൂന്ന് വീതം ഫോറും സിക്‌സും സഹിതം 39 റണ്‍സ് നേടിയ ഓപ്പണര്‍ ഇവിന്‍ ലെവിസ് ആണ് വെസ്റ്റ് ഇന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. റോസ്റ്റണ്‍ ചേസ് (20 പന്തില്‍ 24 റണ്‍സ്), ജോണ്‍സണ്‍ ചാള്‍സ് (15 പന്തില്‍ 18 റണ്‍സ്, റൊമാരിയോ ഷെപ്പേര്‍ഡ് (12 പന്തില്‍ 16 റണ്‍സ്), ജേസണ്‍ ഹോള്‍ഡര്‍ (13 പന്തില്‍ പുറത്താകാതെ 16 റണ്‍സ്) എന്നിവര്‍ പൊരുതി നോക്കിയെങ്കിലും ഫലമുണ്ടായില്ല.
59 പന്തില്‍ ആറ് ഫോറും നാല് സിക്‌സും സഹിതം 96 റണ്‍സ് നേടിയ ജോസ് ബട്‌ലര്‍ ആണ് ഇംഗ്ലണ്ടിനായി മികച്ച പ്രകടനം കാഴ്ചവെച്ചത്. നാല് റണ്‍സ് അകലെ ബട്‌ലര്‍ക്ക് സെഞ്ചുറി നഷ്ടമായി. ഓപ്പണര്‍ ജാമി സ്മിത്ത് 20 പന്തില്‍ 38 റണ്‍സെടുത്തു. ജേക്കബ് ബെതേല്‍ 23 പന്തില്‍ 23 റണ്‍സുമായി പുറത്താകാതെ നിന്നു. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 1-0 ത്തിനു ലീഡ് ചെയ്യുകയാണ്.