ടി20 ലോകകപ്പിൽ ആരൊക്കെ ടീമിലുണ്ടാകണമെന്ന് ഇംഗ്ലണ്ടിനെതിരായ പരമ്പര തീരുമാനിക്കും

Webdunia
ഞായര്‍, 19 ജൂണ്‍ 2022 (09:01 IST)
അടുത്ത മാസം ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ടി20 പരമ്പര കഴിയുമ്പോൾ ഈ വർഷം അവസാനം ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ആരെല്ലാം വേണമെന്ന കാര്യത്തിൽ ധാരണ ലഭിക്കുമെന്ന് ബിസിസിഐ പ്രസിഡൻ്റ് സൗരവ് ഗാംഗുലി. നിലവിൽ സീനിയർ താരങ്ങൾ വിശ്രമം മൂലം മാറിനിൽക്കുന്ന സാഹചര്യത്തിൽ ദക്ഷിണാഫ്രിക്കക്കെതിരായ ടി200 സീരീസിൽ ഇന്ത്യയെ റിഷഭ് പന്തും അയർലൻഡ് പര്യടനത്തിൽ ഹാർദ്ദിക് പാണ്ഡ്യയുമാണ് നയിക്കുന്നത്.
 
രണ്ട് പരമ്പരയിലും യുവതാരങ്ങൾ മാത്രമാണ് ടീമിലുള്ളത്. അടുത്തമാസം ഇംഗ്ലണ്ടിനെതിരെ നടക്കുന്ന ടി20 പരമ്പര കൂടി കഴിയുന്നതോടെ ലോകകപ്പ് ടീമിലെത്താൻ സാധ്യതയുള്ളവരുടെ കൃത്യമായ ലിസ്റ്റ് ലഭിക്കുമെന്നാണ് ഗാംഗുലി വ്യക്തമാക്കുന്നത്. ലോകകപ്പ് ടീമിൽ കളിക്കാൻ സാധ്യതയുള്ള കളിക്കാരായിരിക്കും ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയിൽ കളിക്കുക എന്ന സൂചനയാണ് ടീം കോച്ച് രാഹുൽ ദ്രാവിഡും നൽകുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article