കഴിഞ്ഞ ലോകകപ്പിൽ അർജന്റീനയ്‌ക്കെതിരെ ഞങ്ങൾ കളിച്ചുജയിച്ചു. എന്നാലിപ്പോൾ വളരെ മികച്ചൊരു ടീമിനെയാണ് ഞാൻ കാണുന്നത്. ഏതാനും വർഷങ്ങൾക്ക് മുൻപ് കണ്ട ടീമിൽ നിന്നും കരുത്തരാണ് അവരെന്ന് തോന്നുന്നു, മെസിയെന്ന കളിക്കാരനെ മുന്നിൽ നിർത്തി ഒരു ശക്തമായ ടീമിനെ സൃഷ്ടിക്കാൻ അവർക്കായിട്ടുണ്ട്.