ഇംഗ്ളണ്ടിന്റെ മുൻ ഫാസ്റ്റ് ബൗളർ ഫ്രാങ്ക് ടൈസൺ അന്തരിച്ചു. 85 വയസായിരുന്നു. ആസ്ട്രേലിയയിലെ ഗോൾഡ് കോസ്റ്റിലെ ആശുപത്രിയിലാണ് അന്ത്യം സംഭവിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റിലെ എക്കാലത്തെയും വേഗതയേറിയ ബൗളറായിരുന്നു ടൈസൺ ക്രിക്കറ്റിലെ 'കൊടുങ്കാറ്റെ'ന്നാണ് ഇദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്.
1954 മുതൽ 1959 വരെയാണ് ടൈസണ്‍ ക്രിക്കറ്റ് ലോകത്ത് നിറഞ്ഞുനിന്നത്. ഇക്കാലയളവില്‍ 1954-55 ലെ ആഷസ് പരമ്പര 3-1ന് ഇംഗ്ളണ്ട് സ്വന്തമാക്കിയത് ടൈസന്റെ ബോളിംഗ് മികവിലാണ്. പരമ്പയിൽ 28 വിക്കറ്റുകളാണ് ടൈസൺ നേടിയത്. നിർണായകമായ മൂന്നാമത്തെ ടെസ്റ്റിൽ 27 റൺസ് മാത്രം വിട്ടുകൊടുത്ത് 7 വിക്കറ്റുകൾ എറിഞ്ഞിട്ടതായിരുന്നു അദ്ദേഹത്തിന്റെ കരിയറിലെ മികച്ച പ്രകടനം.
തന്റെ ക്രിക്കറ്റ് ജീവിതത്തില്‍ 17 ടെസ്ററ് മത്സരങ്ങൾ മാത്രമാണ് കളിച്ചതെങ്കിലും 76 വിക്കറ്റുകളാണ് ഇംഗ്ളണ്ടിനു വേണ്ടി അദ്ദേഹം നേടിയത്.244 ഫസ്റ്റ്ക്ളാസ് മത്സരങ്ങളിലായി 767 വിക്കറ്റുകളും ടൈസന്റെ നേട്ടങ്ങളുടെ പട്ടികയിലുണ്ട്. 1960ൽ മുപ്പതാം വയസിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച അദ്ദേഹം ൾ ടീച്ചറായും കോച്ചായും ക്രിക്കറ്റ് കമന്റേറ്ററായും പ്രവര്‍ത്തിച്ചുവരികയായിരുന്നു.