ആഷസിലെ നാണംകെട്ട തോൽവി, പരിശീലകൻ ക്രിസ് സിൽവർവുഡിനെ പുറത്താക്കി

വെള്ളി, 4 ഫെബ്രുവരി 2022 (20:27 IST)
ആഷസ് പരമ്പരയിലേറ്റ തോൽവിക്ക് പിന്നാലെ ക്രിസ് സിൽവർവുഡിനെ പുറത്താക്കി ഇംഗ്ലണ്ട്. അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിൽ ഇംഗ്ലണ്ട് 0‌-4ന് പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ഇംഗ്ലണ്ട് ടീം ഡയറക്‌ടർ ആഷ്‌ലി ഗിൽസിനേയും ഇംഗ്ലണ്ട് പുറത്താക്കിയിരുന്നു.
 
ഇംഗ്ലണ്ട് മുൻ നായകൻ ആൻഡ്രൂ സ്ട്രോസ് ആണ് ആഷ്‌ലിക്ക് പകരം ഇംഗ്ലണ്ട് ടീം ഡയറക്‌ടറായി എത്തിയിരിക്കുന്നത്. വരാനിരിക്കുന്ന വിൻഡീസിനെതിരായ പരമ്പരയിൽ ഇടക്കാല പരിശീലകനെ നിയമിക്കും. 2015ന് ശേഷം വൈറ്റ് ബോൾ ക്രിക്കറ്റിൽ ഇംഗ്ലണ്ട് ആധിപത്യം തെളിയിച്ചെങ്കിലും ടെസ്റ്റിൽ കുറച്ച് വർഷമായി ആശാവഹമായ പ്രകടനമല്ല ഇംഗ്ലണ്ട് നടത്തുന്നത്.
 
ആഷസിലെ ഹൊബാർട്ട് ടെസ്റ്റിൽ ഇംഗ്ലണ്ട് തോറ്റതോടെ ഓസീസിനെതിരെ ജയം നേടാനാവാത്ത തുടർച്ചയായ 15ആം ടെസ്റ്റായി അത് മാറി. കഴിഞ്ഞ വർഷം ന്യൂസിലൻഡിനെതിരെയും ഇന്ത്യയ്ക്കെതിരെയും ഇംഗ്ലണ്ട് പരാജയപ്പെട്ടിരുന്നു. ആഷസിലെ ദയനീയ പരാജയ‌ത്തോടെ നായകൻ ജോ റൂട്ടിനെ മാറ്റണമെന്ന ആവശ്യവും ശക്തമാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍