ഷഹീദ്അഫ്രീദിയെ പഞ്ഞിക്കിട്ട് മോയിൻ ഖാന്റെ ഇളയമകൻ, ഒരോവറി‌ൽ 3 സിക്‌സ്

വെള്ളി, 4 ഫെബ്രുവരി 2022 (19:25 IST)
ദേശീയ ടീമിൽ അച്ഛന്റെ സഹതാരമായിരുന്ന പാകിസ്താന്റെ മുന്‍ വെടിക്കെട്ട് ബാറ്റ്‌സ്മാനും സ്പിന്നറുമായ ഷഹീദ് അഫ്രീദിയെ പഞ്ഞിക്കിട്ട് യുവതാരം അസംഖാൻ.
 
മുമ്പ് പാകിസ്താന്‍ ദേശീയ ടീമിലെ താരവും പരിശീലകനുമൊക്കെയായിരുന്ന മൊയിന്‍ഖാന്റെ ഇളയ മകനാണ് അസംഖാന്‍. അഫ്രീദിയുടെ ഒരോവറിൽ 20 റൺസായിരുന്നു താരം അടിച്ചെടുത്തത്. പിഎസ്എല്ലിൽ മത്സരത്തില്‍ ക്വെറ്റാ ഗ്‌ളാഡിയേറ്റഴ്‌സിന് വേണ്ടി ഇസ്‌ളാമബാദ് യുണൈറ്റഡിന് എതിരേയായിരുന്നു അസംഖാന്റെ ഇടിവെട്ട് പ്രകടനം.
 
അഫ്രീദിയുടെ ഓവറിൽ ആദ്യ പന്തില്‍ സിക്‌സര്‍ അടിച്ച അസംഖാന്‍ രണ്ടാം പന്തില്‍ രണ്ടു റണ്‍സ് നേടി. തുടര്‍ന്ന് മൂന്നാമത്തെയും നാലാമത്തെയും പന്തില്‍ സി്ക്‌സറുകള്‍ പായിച്ചു. എന്നാൽ ഒടുവിൽ അഞ്ചാം പന്തിൽ അഫ്രീദി താരത്തെ ക്ലീൻ ബൗൾഡാക്കുകയും ചെയ്‌തു.
 
പവലിയനിലേക്ക് മടങ്ങുമ്പോള്‍ അസംഖാന്‍ 35 പന്തില്‍ 65 റണ്‍സ് എടുത്തിരുന്നു. തകര്‍പ്പന്‍ ബാറ്റിംഗ് കാഴ്ചവെച്ചെങ്കിലും അസംഖാന് ടീമിനെ ജയിപ്പിക്കാനായില്ല. അഫ്രീദിയ്‌ക്കൊപ്പം മുമ്പ് കളിച്ചിട്ടുള്ള മൊയിന്‍ ഖാന്‍ 2005 ലാണ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍