അദ്ദേഹം ബാറ്റ് ചെയ്യുന്ന പഴയ ഫൂട്ടേജുകൾ ഇപ്പോഴും കാണും, ഇന്ത്യൻ താരം ഇപ്പോഴും പ്രചോദിപ്പിക്കുന്നുവെന്ന് ലബുഷെയ്‌ൻ

വെള്ളി, 4 ഫെബ്രുവരി 2022 (18:11 IST)
ഇന്ത്യയുടെ മാസ്റ്റർ ബ്ലാസ്റ്റർ ക്രിക്കറ്റിൽ നിന്നും വിരമിച്ച് വർഷങ്ങളായി. ഇപ്പോഴും സച്ചിന്റെ പഴയ ബാറ്റിങ് പ്രകടനങ്ങൾ കാണുന്ന ആരാധകർ കുറവല്ല. ഇപ്പോഴിതാ സച്ചിന്റെ പഴയ ബാറ്റിങ് പ്രകടനങ്ങൾ ഇപ്പോഴും കാണാറുണ്ടെന്നും ടെക്‌നിക്കുകൾ പഠിക്കാൻ ശ്രമിക്കാറുണ്ടെന്നും പറയുകയാണ് ഓസ്ട്രേലിയൻ താരം മാർനസ് ലബുഷെയ്‌ൻ.
 
ടെസ്റ്റിലും ഏകദിനത്തിലും ചരിത്രം തീർത്ത സച്ചിന്റെ ഷോട്ടുകള്‍ ഇപ്പോഴും ക്രിക്കറ്റ് ആരാധകരെ മോഹിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും ലാബുസ്ഷാനേ പറയുന്നു. ക്രിക്കറ്റിന്റെ വിവിധ ഫോർമാറ്റുകളിൽ 664 കളികളില്‍ നിന്നും 34,357 റണ്‍സാണ് സച്ചിൻ നേടിയിട്ടുള്ളത്.
 
ഇപ്പോഴും സച്ചിന്റെ പഴയ ഫൂട്ടേജ് താന്‍ കാണാറുണ്ടെന്നും അവിശ്വസനീയമായ ടെക്‌നിക്കാണ് ഇതെന്നും അനേകം കാര്യങ്ങള്‍ അദ്ദേഹത്തില്‍ നിന്നും പഠിക്കാനുണ്ടെന്നും താരം പറഞ്ഞു.നിലവിൽ ലോക ഒന്നാം നമ്പർ ടെസ്റ്റ് താരമാണ് മാർനസ് ലബുഷെയ്‌ൻ.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍