ഇന്ന് നിന്റെ ദിവസമല്ല, 4 ഓവറ് എറിഞ്ഞ് ചിൽ ചെയ്‌തോ.. 64 റൺസ് വിട്ടുകളൊടുത്ത ചാഹലിനോട് ധോനി

ബുധന്‍, 2 ഫെബ്രുവരി 2022 (17:24 IST)
ഇന്ത്യൻ നായകനായിരുന്ന സമയത്ത് ക്യാപ്‌റ്റൻ കൂൾ എന്ന വിശേഷണത്തിന് അർഹനായ ‌താരമാണ് മഹേന്ദ്രസിങ് ധോനി. എത്ര സമ്മർദ്ദമുള്ള ഘട്ടത്തിലും മൈതാനത്ത് കൂളായി നിൽക്കുന്ന ധോനി ആരാധകർക്കും പ്രിയപ്പെട്ട കാഴ്‌ച്ചയാണ്. ഇപ്പോഴിതാ അത്തരമൊരു സംഭവത്തെ പറ്റി വെളിപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യൻ സ്പിന്നർ യൂസ്‌വേന്ദ്ര ചാഹൽ.
 
സൗത്താഫ്രിക്കക്കെതിരായ ഒരു ടി20 മത്സരത്തിൽ ഞാൻ 4 ഓവറിൽ 64 റൺസ് വഴങ്ങി. ക്ലസൻ എന്നെ ഗ്രൗണ്ടിന്റെ എല്ലാ ഭാഗത്തേക്കും പറത്തുകയായിരുന്നു. ആ സമയത്ത് എറൗണ്ട് ദ വിക്കറ്റ് എറിയാൻ ധോനി ആവശ്യപ്പെട്ടു. ഞാൻ അങ്ങനെ ചെയ്‌തപ്പോൾ മിഡ് വിക്കറ്റിന് മുകളിലൂടെ പറത്തി.
 
ആ സമയം ധോനി എന്റെ അടുത്ത് വന്നു. ഇനി എന്താണ് ചെയ്യേണ്ടതെന്ന് ഞാൻ ധോനിയോട് ചോദിച്ചു. ഇനി ഒന്നും ചെയ്യേണ്ട ഞാൻ നിന്റെ അടുത്ത് വെറുതെ വന്നതാണ് എന്നായിരുന്നു ധോനിയുടെ മറുപടി. ഇത് നിന്റെ ദിവസമല്ലെന്ന് എനിക്കറിയാം. നീ ശ്രമിക്കുന്നുണ്ട്.പക്ഷേ കഴിയുന്നില്ല. കൂടുതലൊന്നും ചിന്തിക്കേണ്ട നീ നിന്റെ ഓവർ ഫിനിഷ് ചെയ്യുക എന്നാണ് ധോനി പറഞ്ഞത്.
 
അങ്ങനെ ആ സമയത്ത് ആരെങ്കിലും ഒരാൾ നമ്മളെ ചോദ്യം ചെയ്യുകയാണെങ്കിൽ നമ്മുടെ ആത്മവിശ്വാസം തന്നെ നഷ്ടമാകും. എന്നാൽ ഇത് ഒരു കളി മാത്രമാണ് എന്നാണ് ധോനി എന്നോട് പറഞ്ഞത്. ക്രിക്കറ്റിലെ ചില ദിവസങ്ങളിൽ നമുക്ക് നന്നായി കളിക്കാനാകും. നമ്മുടെ അല്ലാത്ത ദിവസങ്ങളിൽ പക്ഷേ കൂടുതൽ പരീക്ഷണങ്ങൾക്ക് മുതിരരുത്.
 
റൺസ് കുറച്ച് മാത്രം വിട്ടുകൊടുക്കാൻ ശ്രമിച്ച് മറ്റ് ബൗളർമാർക്ക് വിക്കറ്റ് വീഴ്‌ത്താൻ പാക‌ത്തിൽ സമ്മർദ്ദം ചെലുത്തുകയാണ് ഇങ്ങനെയുള്ള സമയങ്ങളിൽ ചെയ്യേണ്ടത് എന്നും ഞാൻ അവിടെ നിന്ന് പഠിച്ചു. ചഹൽ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍