20 കോടി രൂപ ശ്രേയസിനായി മാറ്റിവെച്ചു കഴിഞ്ഞു, വെളിപ്പെടുത്തലുമായി മുൻ താരം

ബുധന്‍, 2 ഫെബ്രുവരി 2022 (14:01 IST)
ഇത്തവണ മൂന്ന് ഐപിഎൽ ഫ്രാഞ്ചൈസികളാണ് താരലേലത്തിൽ പുതിയ നായകതാരത്തെ തേടുന്നത്. റോയൽ ചാലഞ്ചേഴ്‌സ് ബെംഗളൂരു,കൊൽക്കത്ത,പഞ്ചാബ് എന്നീ ടീമുകൾ പുതിയ നായകനെ തേടുമ്പോൾ മുൻ ഡൽഹി നായകനായ ശ്രേയസ് അയ്യരെ ഈ ടീമുകൾ നോട്ടമിടുമെന്നാണ് കരുതപ്പെടുന്നത്.
 
നേരത്തെ ക്യാ‌പ്‌റ്റൻസി സ്ഥാനം ലഭിക്കാത്തതിനെ തുടർന്ന് ശ്രേയസ് ഡൽഹിയിൽ നിന്നും പുറത്തുപോവുകയായിരുന്നു. ഇതാണ് ഈ മൂന്ന് ടീമുകളിൽ ഏതെങ്കി‌ലും ഒന്ന് തന്നെ ശ്രേയസിനെ സ്വന്തമാക്കുമെന്ന സംശയം ഉണർത്തുന്നത്. ഇപ്പോഴിതാ ഐപിഎൽ താരലേലത്തിൽ താരത്തെ സ്വന്തമാക്കാൻ ബെംഗളൂരു 20 കോടി നീക്കിവെച്ചതായി പറയുകയാണ് മുൻ ഇന്ത്യൻ താരമായ ആകാശ് ചോപ്ര.
 
താരലേലത്തിൽ വിദേശതാരങ്ങളായ കഗിസോ റബാഡ്, ക്വിന്റൺ ഡികോക്ക്,ഡേവിഡ് വാർണർ എന്നിവർക്ക് വലിയ പ്രതിഫലം ലഭിക്കുമെന്നും ആകാശ് ചോപ്ര പറയുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍