5-10 കിലോമീറ്റർ അധികവേഗത ബു‌മ്രയ്‌ക്ക് കണ്ടെത്താനാകും: ഓസീസ് കോച്ച്

ചൊവ്വ, 1 ഫെബ്രുവരി 2022 (14:33 IST)
മണിക്കൂറിൽ 5-10 കിമി അധികവേഗത കണ്ടെത്താൻ ഇന്ത്യൻ സൂപ്പർ പേസർ ജസ്‌പ്രീത് ബു‌മ്രയ്ക്ക് സാധിക്കുമെന്ന് മുൻ ഓസ്ട്രേലിയൻ കോച്ച് ജോക്ക് കാമ്പെൽ. എന്നാൽ ആ വേഗത കണ്ടെത്താൻ ബു‌മ്രയെ തങ്ങൾ സഹായിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
 
വളരെ ചെറിയ റൺ അപ്പാണ് ബു‌മ്രയുടേത്. അവസാനത്തെ ഏതാനും സ്റ്റെപ്പുകളിൽ നിന്നാണ് ബു‌മ്രയ്ക്ക് വേഗത കിട്ടുന്നത്. എന്നാൽ അവിടെയും ബു‌മ്ര കൈകൾ പൂർണമായും ഉപയോഗിക്കുന്നി‌ല്ല. 5-10 കിമി വേഗത കൂടി ബു‌മ്രയ്ക്ക് കണ്ടെത്താനാകും.എന്നാൽ ഞങ്ങളത് പഠിപ്പിക്കാൻ ആഗ്രഹിക്കുന്നില്ല. കാമ്പെൽ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍