ഐപിഎൽ പതിനഞ്ചാം സീസണിന് മുന്നോടിയായുള്ള മെഗാ താരലേലത്തിനായി ഐപിഎൽ ചർച്ചകൾ സജീവമായിരിക്കെ ടീമുകൾ വമ്പൻ താരങ്ങളെ തങ്ങളുടെ പാളയത്തിലേക്കെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഏത് താരമായിരിക്കും ഏറ്റവുമധികം പണം വാങ്ങുക എന്നതാണ് ആരാധകർ കാത്തിരിക്കുന്നത്. അതേസമയം നിലനിര്‍ത്തിയില്ലെങ്കിലും മെഗാതാരലേലത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ് ഒരു താരത്തെ സ്വന്തമാക്കുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുൻഇന്ത്യന്‍ മുന്‍താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര.
ഐപിഎല്ലില്‍ 63 മത്സരങ്ങള്‍ കളിച്ചിട്ടുള്ള 29കാരനായ ദീപക് ചാഹര്‍ 59 വിക്കറ്റുകള്‍ വീഴ്‌ത്തിയിട്ടുണ്ട്. 2018ലാണ് താരം ചെന്നൈ സൂപ്പര്‍ കിംഗ്‌സിലെത്തിയത്. 2019 സീസണില്‍ 22 വിക്കറ്റുകള്‍ നേടിയതാണ് മികച്ച പ്രകടനം. എം എസ് ധോണി, രവീന്ദ്ര ജഡേജ, റുതുരാജ് ഗെയ്‌ക്‌വാദ്, മൊയീന്‍ അലി എന്നിവരെയാണ് ഇത്തവണ ചെന്നൈ നിലനിർതിയത്.