കോലി വിജയിച്ച നായകൻ, ജോ റൂട്ട് മോശം ക്യാപ്‌റ്റൻ : ഇയാൻ ചാപ്പൽ

ഞായര്‍, 30 ജനുവരി 2022 (15:33 IST)
ഇന്ത്യൻ മുൻ നായകൻ വിരാട് കോലിയെ പ്രശസിച്ച് ഓസ്ട്രേലിയൻ ഇതിഹാസ താരം ഇയാൻ ചാപ്പൽ. കോലി വിജയിച്ച നായകനാണെന്നും ഇംഗ്ലണ്ടിന്റെ ജോ റൂട്ട് പക്ഷേ മോശം നായകനാണെന്നുമാണ് ചാപ്പൽ പറയുന്നത്.
 
ക്യാപ്‌റ്റനെന്ന നിലയിൽ കോലി മികച്ചുനിന്നു എന്നതിന് യാതൊരു സംശയവും വേണ്ട. ഉപനായകനായ അജിങ്ക്യ രഹാനയുമായി ചേർന്ന് വിദേശത്ത് ഇന്ത്യയെ വിജയങ്ങളിലെത്തിക്കാൻ കോലിക്ക് കഴിഞ്ഞു. എന്നാൽ റൂട്ടിന്റെ നായകത്വം പൂർണ പരാജയമാണ്. ഒരു മികച്ച ബാറ്റ്സ്മാനാണ് റൂട്ടെങ്കിലും നായകൻ എന്നനിലയിൽ ഒരുപാട് ആശയങ്ങളൊന്നും റൂട്ടിന്റെ കയ്യിലില്ല. ചാപ്പൽ പറഞ്ഞു.
 
ഗാംഗുലി,ധോനി എന്നിവരുടെ പാരമ്പര്യം പിന്തുടർന്ന് ടീമിനെ പടുത്തുയർത്തുകയാണ് കോലി ചെയ്‌തത്. നായകനെന്ന നിലയിൽ ദക്ഷിണാഫ്രിക്കയിൽ 1-0ന് മുന്നിൽ നിന്നിട്ടും പരമ്പര നേടാൻ കഴിയാതിരുന്നതാകും കോലിയുടെ ഏറ്റവും വലിയ നിരാശ. എന്നാൽ പരമ്പരയിലെ രണ്ടാം മത്സരത്തിൽ കോലി കളിച്ചിരുന്നില്ല. ചാപ്പൽ ചൂണ്ടികാണികുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍