2021ലെ ഐസിസി ടെസ്റ്റ് താരമായി ജോ റൂട്ട്, ഏകദിനത്തിലെ മികച്ച താരം ബാബർ അസം

തിങ്കള്‍, 24 ജനുവരി 2022 (19:56 IST)
ഇംഗ്ലണ്ട് നായകൻ ജോ റൂട്ടിനെ ഐസിസിയുടെ 2021ലെ മികച്ച ടെസ്റ്റ് താരമായി തിരെഞ്ഞെ‌ടുത്തു. 2021ൽ 15 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് ആറ് സെഞ്ചുറികള്‍ ഉള്‍പ്പടെ 1708 റണ്‍സാണ് റൂട്ട് അടിച്ചുകൂട്ടിയത്. ടെസ്റ്റില്‍ വിന്‍ഡീസ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സും പാകിസ്ഥാന്‍ മുഹമ്മദ് യൂസഫും മാത്രമാണ് ഇതിന് മുൻപ് ഒരു കലണ്ടർ വർഷം 1700 റൺസിലേറെ നേടിയ മറ്റ് താരങ്ങൾ.
 
ഇംഗ്ലണ്ടിലേത് മാത്രമല്ല ഏഷ്യയിലും വിസ്‌മയകരമായ ബാറ്റിങ് പ്രകടനമായിരുന്നു പോയ വർഷം ജോ റൂട്ട് കാഴ്‌ച്ച വെച്ചത്. അഹമ്മദാബാദിലെ അഞ്ച് വിക്കറ്റ് നേട്ടമടക്കം 14 വിക്കറ്റും 2021ല്‍ ടെസ്റ്റില്‍ റൂട്ടിനുണ്ട്. അതേസമയം ഏകദിനത്തില്‍ മികച്ച പുരുഷ താരത്തിനുള്ള പുരസ്‌കാരം പാകിസ്ഥാൻ നായകൻ ബാബർ അസം സ്വന്തമാക്കി.
 
പോയവർഷം ആറ് ഏകദിനങ്ങളില്‍ രണ്ട് ശതകങ്ങള്‍ ഉള്‍പ്പടെ 67.50 ശരാശരിയില്‍ 405 റണ്‍സാണ് ബാബർ നേടിയത്. ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന്‍, ദക്ഷിണാഫ്രിക്കയുടെ ജനെമന്‍ മലന്‍, അയര്‍ലന്‍ഡിന്‍റെ പോള്‍ സ്റ്റിര്‍ലിംഗ് എന്നിവരെ പിന്തള്ളിയാണ് ബാബര്‍ അസം പോയ വര്‍ഷത്തെ മികച്ച ഏകദിന താരമായത്. അതേസമയം സൗത്താഫ്രിക്കയുടെ  ജനെമന്‍ മലന്‍ ഐസിസിയുടെ 2021ലെ പുരുഷ എമേര്‍ജിംഗ് താരമായി തെരഞ്ഞെടുക്കപ്പെട്ടു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍