കോലി ഫീല്‍ഡില്‍ പടക്കുതിരയാണ്, രോഹിത് ശര്‍മ അങ്ങനെയല്ല; രവി ശാസ്ത്രി

വ്യാഴം, 27 ജനുവരി 2022 (19:47 IST)
ഫീല്‍ഡില്‍ വിരാട് കോലിയും രോഹിത് ശര്‍മയും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്ന് ഇന്ത്യയുടെ മുന്‍ പരിശീലകന്‍ രവി ശാസ്ത്രി. വിരാട് കോലി ഫീല്‍ഡില്‍ പടക്കുതിരയെ പോലെയാണെന്നും വളരെ ആക്രമണോത്സുക മനോഭാവം ആണെന്നും രവി ശാസ്ത്രി പറഞ്ഞു. രോഹിത് ശര്‍മ മഹേന്ദ്രസിങ് ധോണിയെ പോലെ ശാന്ത മനോഭാവത്തിലാണ് ഫീല്‍ഡില്‍ നില്‍ക്കുകയെന്നും രവി ശാസ്ത്രി പറഞ്ഞു. 
 
'വിരാട് കളിക്കളത്തില്‍ മൃഗത്തെപ്പോലെയാണ്. ഗ്രൗണ്ടില്‍ ഇറങ്ങിയാല്‍ പോരാടുക എന്ന മനോഭാവം മാത്രമാണ് അവനുള്ളത്. എന്നാല്‍, ഫീല്‍ഡിന് പുറത്ത് അവന്‍ തികച്ചും വിപരീതമാണ്. തികച്ചും ശാന്തനാണ്, അവനെക്കുറിച്ച് ഒരു പ്രശ്‌നവുമില്ല,' രവി ശാസ്ത്രി പറഞ്ഞു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍