ബൗളർമാർക്കും ക്യാപ്‌റ്റനാകാം, ഇന്ത്യ ബു‌മ്രയെ ടെസ്റ്റ് നായകനാക്കണമെന്ന് അക്തർ

ചൊവ്വ, 25 ജനുവരി 2022 (19:23 IST)
വിരാട് കോഹ്‌ലി രാജിവെച്ച സാഹചര്യത്തില്‍ ഇന്ത്യയുടെ ടെസ്റ്റ് നായകസ്ഥാനത്തേക്ക് ആര് വരണമെന്നതില്‍ അഭിപ്രായവുമാ‌യി പാകിസ്ഥാൻ മുൻ പേസർ ശുഐ‌ബ് അക്തർ. കെഎൽ രാഹുൽ,രോഹിത് ശർമ,റിഷഭ് പന്ത് എന്നിവരുടെ പേരുകൾ ചർച്ചയിൽ നിറയുമ്പോൾ ഇന്ത്യൻ സ്റ്റാർ പേസർ ജസ്‌പ്രീത് ബു‌മ്രയുടെ പേരാണ് അക്തർ നിർദേശിച്ചത്.
 
പേസ് ബൗളർമാരെ എന്തുകൊണ്ട് നായകസ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നില്ലെന്നും അക്തർ ചോദിക്കുന്നു.കപില്‍ ദേവ് ഫാസ്റ്റ് ബോളറായിരുന്നു, അദ്ദേഹം മികച്ച ക്യാപ്റ്റനല്ലായിരുന്നോ? ബോളര്‍മാരെക്കാള്‍ ബുദ്ധിമാന്‍മാര്‍ ബാറ്റ്സ്മാന്‍മാരാണ് എന്ന ചിന്ത എങ്ങനെയുണ്ടായെന്ന് എനിക്കറിയില്ല.പാകിസ്ഥാൻ ക്രിക്കറ്റിന്റെ കാര്യമെടുക്കുകയാണെങ്കിൽ ഇമ്രാന്‍ ഖാന്‍, വസിം അക്രം, വഖാര്‍ യൂനിസ് എന്നിവരെല്ലാം മികച്ച നായകന്മാരായിരുന്നു. അക്തർ പറഞ്ഞു.
 
പേസ് ബൗളർമാർ ടീമിന്റെ വിജയത്തിനായി കഠിനമായി ശ്രമിക്കുന്നവരാണ്.ബാറ്റ്സ്മാന്‍ ശ്രമിക്കുന്നില്ലെന്നല്ല ഞാന്‍ ഉദ്ദേശിച്ചത്. എന്നാല്‍ ബോളര്‍മാരുടെ രീതി അല്‍പ്പം വ്യത്യാസമാണ്. ബുംറയെ വൈസ് ക്യാപ്റ്റനാക്കിയാല്‍ മാത്രം പോരാ നായകനെന്ന നിലയിലേക്ക് വളര്‍ത്തിക്കൊണ്ടുവരണം. ബാറ്റ്സ്മാനെ മാത്രമെ നായകനാവാൻ സാധിക്കുവെന്നത് തെ‌റ്റായ ചിന്തയാണ് അക്തർ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍