ധോണിയുമായി താരതമ്യം ചെയ്‌തുള്ള വിമര്‍ശനം; പ്രതികരണവുമായി ഋഷഭ് പന്ത്

Webdunia
ഞായര്‍, 17 മാര്‍ച്ച് 2019 (13:19 IST)
ഇതിഹാസ താരമായ മഹേന്ദ്ര സിംഗ് ധോണിയുമായി തന്നെ താരതമ്യം ചെയ്യരുതെന്ന് യുവതാരം ഋഷഭ് പന്ത്. ധോണിയുമായി താരതമ്യം ചെയ്യുന്നതിനോട് ഞാന്‍ യോജിക്കുന്നില്ല. ഒരു കളിക്കാരനെന്ന നിലയില്‍ എനിക്ക് അദ്ദേഹത്തില്‍ നിന്ന് പഠിക്കാനുണ്ടെന്നും പന്ത് പറഞ്ഞു.

തനിക്ക് ധോണിയുമായി നല്ല അടുപ്പമുണ്ട്. കളി എങ്ങനെ മെച്ചപ്പെടുത്തും എന്നതിനെ കുറിച്ച് അദ്ദേഹവുമായി ഞാന്‍  ഒരുപാട് സംസാരിക്കാറുണ്ട്. മഹിയില്‍ നിന്നും നിരവധി കാര്യങ്ങള്‍ പഠിക്കാനുണ്ടെന്നും പന്ത് വ്യക്തമാക്കി.

ധോണിയുടെ അഭാവത്തില്‍ ടീമിലെത്തിയ പന്ത് ഓസ്‌ട്രേലിയക്കെതിരായ മൊഹാലി ഏകദിനത്തില്‍ നിരവധി പിഴവുകള്‍ വരുത്തിയിരുന്നു. ടീമിന്റെ തോല്‍‌വിക്ക് കാരണമായത് ഈ വീഴ്‌ചകളായിരുന്നു. ശിഖര്‍ ധവാന്‍ അടക്കമുള്ളവര്‍ പന്തിന് പിന്തുണ നല്‍കിയെങ്കിലും താരത്തിന്റെ വീഴ്‌ചകള്‍ തിരിച്ചടിയായെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article