ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് അറിഞ്ഞത് വിജയ് ഹസാരെ ട്രോഫിക്കിടെ, മുരളി വിജയ് ആണ് അതെന്ന് അറിഞ്ഞപ്പോള്‍ ദിനേശ് കാര്‍ത്തിക് ഞെട്ടി

ഞായര്‍, 13 ജൂണ്‍ 2021 (13:10 IST)
ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ദിനേശ് കാര്‍ത്തിക്കിന്റെ പ്രണയങ്ങളും കുടുംബ ജീവിതവും സംഭവബഹുലമായിരുന്നു. കുട്ടിക്കാലം മുതല്‍ നികിത വന്‍ജരയുമായി അടുപ്പത്തിലായിരുന്നു ദിനേശ് കാര്‍ത്തിക്. ഇരുവരും ഒന്നിച്ചാണ് വളര്‍ന്നത്. കാര്‍ത്തിക്കിന്റെയും നികിതയുടെയും കുടുംബങ്ങള്‍ തമ്മിലും അടുത്ത ബന്ധമുണ്ടായിരുന്നു. കാര്‍ത്തിക്കിനെയും നികിതയെയും ജീവിതത്തില്‍ ഒന്നിപ്പിക്കാന്‍ ഇരു കുടുംബങ്ങളും തീരുമാനിച്ചു. കാര്‍ത്തിക്കും നികിതയും പൂര്‍ണ്ണ സമ്മതമറിയിച്ചു. 2007 ലാണ് ഇരുവരുടെയും വിവാഹം. നികിതയെ വിവാഹം കഴിക്കുമ്പോള്‍ കാര്‍ത്തിക്കിന്റെ പ്രായം വെറും 21 ആയിരുന്നു. മുംബൈയില്‍ വച്ചായിരുന്നു വിവാഹം നടന്നത്. 
 
നികിതയുടെയും കാര്‍ത്തിക്കിന്റെയും കുടുംബ ജീവിതത്തിന് വെറും അഞ്ച് വര്‍ഷം മാത്രമെ ആയുസുണ്ടായിരുന്നുള്ളൂ. തമിഴ്‌നാട് ടീമില്‍ ദിനേശ് കാര്‍ത്തിക്കിന്റെ സഹതാരമായിരുന്ന മുരളി വിജയുമായി നികിതയ്ക്ക് ബന്ധമുണ്ടായിരുന്നു. 2012 ല്‍ തമിഴ്‌നാടിന് വേണ്ടി വിജയ് ഹസാരെ ട്രോഫി കളിക്കുമ്പോഴാണ് തന്റെ ഭാര്യക്ക് മുരളി വിജയുമായി ബന്ധമുണ്ടെന്ന് കാര്‍ത്തിക് അറിഞ്ഞത്. ഇത് പിന്നീട് വിവാഹമോചനത്തിലേക്ക് നയിച്ചു. 
 
കാര്‍ത്തിക്കുമായുള്ള ബന്ധം വേര്‍പ്പെടുത്തിയ നികിത പിന്നീട് മുരളി വിജയിയെ വിവാഹം ചെയ്തു. ഇരുവര്‍ക്കും മൂന്ന് മക്കളുണ്ട് ഇപ്പോള്‍. 
 
പിന്നീട് 2015 ലാണ് ദിനേശ് കാര്‍ത്തിക് ഇന്ത്യന്‍ സ്‌ക്വാഷ് താരം ദീപിക പള്ളിക്കലുമായി അടുപ്പത്തിലാകുന്നത്. ഇരുവരുടെയും ഫിറ്റ്‌നെസ് സെക്ഷന് മേല്‍നോട്ടം വഹിച്ചിരുന്നത് ഒരേ പരിശീലകനാണ്. ഇരുവരുടെയും സൗഹൃദം വളര്‍ന്നു. 2015 ഓഗസ്റ്റില്‍ കാര്‍ത്തിക് ദീപികയെ വിവാഹം ചെയ്തു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍