ഐസിസിയുടെ മൂന്ന് പ്രധാനകിരീടങ്ങളും സ്വന്തമാക്കിയ ഒരേയൊരു നായകനാണ് ധോണി. ടി20 ലോകകപ്പ്, ഏകദിന ലോകകപ്പ്, ചാമ്പ്യന്‍സ് ട്രോഫി എന്നീ മൂന്ന് കിരീടനേട്ടങ്ങൾ ഇങ്ങനെയൊരു നേട്ടം മറ്റൊരു താരത്തിനും സ്വന്തമാക്കാനാവില്ലെന്ന് ഗംഭീർ പറയുന്നു.
ഞാൻ ബെറ്റ് വെക്കാം ധോണിയുടെ ആ റെക്കോഡ് എക്കാലവും നിലനിൽക്കും. 100 സെഞ്ചുറികളോ,രോഹിത് ശർമയുടെ ഡബിൾ സെഞ്ചുറികളോ ആരെങ്കിലും തകർത്തേക്കാം എന്നാൽ ക്യാപ്‌റ്റനെന്ന നിലയിൽ മൊന്ന് ഐസിസി കിരീടങ്ങൾ എന്ന റെക്കോഡ് മറ്റൊരു ഇന്ത്യൻ നായകനും സ്വന്തമാക്കാനാവില്ല ഗംഭിർ പറഞ്ഞു.