നിലവില്‍ നടക്കുന്ന ആഷസ് പരമ്പര ബാസ് ബോള്‍ ക്രിക്കറ്റ് എന്ന പേരിലറിയപ്പെടുന്ന പുതിയ ടെസ്റ്റ് ബാറ്റിംഗ് ശൈലിയും പരമ്പരാഗത ടെസ്റ്റ് ക്രിക്കറ്റും തമ്മിലുള്ള പോരാട്ടമായാണ് കരുതുന്നത്. വിരസമായ അഞ്ച് ടെസ്റ്റ് ദിനങ്ങള്‍ക്ക് പകരം മത്സരഫലം ഉണ്ടാകുന്ന അഞ്ച് ദിനങ്ങള്‍ വേഗത്തില്‍ റണ്‍സ് അടിച്ചുകൊണ്ട് എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കുക എന്നെല്ലാമാണ് ബാസ് ബോളിലൂടെ ഇംഗ്ലണ്ട് ചെയ്യുന്നത്. ടെസ്റ്റ് ക്രിക്കറ്റിനെ തന്നെ മാറ്റിമറിക്കാന്‍ ഈ രീതിക്ക് കഴിയുമെന്ന് ഒരു വിഭാഗം ആരാധകര്‍ കരുതുന്നു. എന്നാല്‍ ബ്രണ്ടന്‍ മക്കെല്ലത്തിന്റെ പരിശീലനത്തിന് കീഴില്‍ ഇംഗ്ലണ്ട് ചെയ്യുന്ന ഈ രീതി ഇന്ത്യയുടെ എം എസ് ധോനി ഐപിഎല്ലില്‍ ചെയ്ത രീതിക്ക് സമാനമാണെന്ന് ദക്ഷിണാഫ്രിക്കന്‍ ഇതിഹാസതാരമായ എ ബി ഡിവില്ലിയേഴ്‌സ് പറയുന്നു.
മികച്ച ടീമുകള്‍ സാഹചര്യങ്ങള്‍ അനുസരിച്ച് പൊരുത്തപ്പെടാനും കളിക്കാനും തയ്യാറാണ്. അത് ആത്യന്തികമായി മറ്റുള്ളവരെ അപേക്ഷിച്ച് വിജയസ്ഥാനത്തെത്തിക്കും. അത് ധീരമായ പ്രഖ്യാപനങ്ങള്‍ നടത്തിയോ അല്ലെങ്കില്‍ റിവേഴ്‌സ് സ്വീപ്പ് കളിച്ചോ അത് എന്ത് തന്നെ എടുത്താലും. ഒരു ടീം എന്ന നിലയില്‍ ഇംഗ്ലണ്ട് മികച്ചവരാണ്. അവിടെ എല്ലാവരും മികച്ചവരാണ്. ടീമിനുള്ളില്‍ ഈഗോ പ്രശ്‌നങ്ങളൊ അങ്ങനെ ഒന്നും തന്നെയില്ല. ഇങ്ങനെ ധോനിയുടെ ടീമിലാണ് ഞാന്‍ കണ്ടിട്ടുള്ളത്. ഡിവില്ലിയേഴ്‌സ് പറഞ്ഞു.