വീണ്ടും ട്വിസ്റ്റ്, വിൻഡീസിനെതിരായ ടെസ്റ്റിൽ രഹാനെ നയിക്കില്ല, ഇഷാൻ അരങ്ങേറും

ബുധന്‍, 21 ജൂണ്‍ 2023 (18:16 IST)
അടുത്തമാസം ആരംഭിക്കാനിരിക്കുന്ന ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലെ ടെസ്റ്റ് പരമ്പരയില്‍ അജിങ്ക്യ രഹാനെ നായകനാകില്ലെന്ന് റിപ്പോര്‍ട്ട്. രോഹിത് ശര്‍മയ്ക്ക് പരമ്പരയില്‍ വിശ്രമം അനുവദിച്ചതിനാല്‍ രഹാനെയാകും ടെസ്റ്റ് ടീമിനെ നയിക്കുകയെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ രോഹിത്തിന് ടീം വിശ്രമം നല്‍കില്ലെന്നും താരം തന്നെയാകും പരമ്പരയില്‍ ടീം നായകനാകുക എന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
 
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ 2 ഇന്നിങ്ങ്‌സിലും പരാജയപ്പെട്ടെങ്കിലും വെറ്ററന്‍ താരം ചെതേശ്വര്‍ പുജാരയെ ടെസ്റ്റ് ടീമില്‍ നിന്നും ഇന്ത്യ പുറത്താക്കില്ല. അടുത്തയാഴ്ചയാണ് സെലക്ഷന്‍ കമ്മിറ്റി വിന്‍ഡീസ് പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിക്കുക. ഏഷ്യാകപ്പ്,ലോകകപ്പ് എന്നിവ മുന്നില്‍ നില്‍ക്കുന്നതിനാല്‍ വിരാട് കോലി,രോഹിത് ശര്‍മ,ശുഭ്മാന്‍ ഗില്‍ എന്നിവര്‍ക്ക് ടി20 പരമ്പരയില്‍ വിശ്രമം അനുവദിക്കും. വിന്‍ഡീസ് പര്യടനത്തില്‍ ഇഷാന്‍ കിഷന്‍ ടെസ്റ്റ് ടീമില്‍ അരങ്ങേറാനും സാഹചര്യം ഏറെയാണ്. കെ എസ് ഭരതിന് ടെസ്റ്റില്‍ കാര്യമായ ഇമ്പാക്ടുണ്ടാക്കാന്‍ പറ്റാത്ത സാഹചര്യത്തിലാണ് ഇഷാന് ടെസ്റ്റ് ടീമിലേക്ക് വഴിതെളിയുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍