ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റ് മത്സരം കളിക്കാൻ ഇപ്പോഴും ആഗ്രഹിക്കുന്നു: ചാഹൽ

തിങ്കള്‍, 19 ജൂണ്‍ 2023 (20:37 IST)
ഇന്ത്യയ്ക്കായി ടെസ്റ്റ് ക്രിക്കറ്റ് കളിക്കാൻ ഇപ്പോഴും തനിക്കാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്ത്യൻ സ്പിൻ ബൗളർ യുസ്സ്‌വേന്ദ്ര ചഹാൽ. ഓരോ ക്രിക്കറ്റ് താരത്തിനും റെഡ് ബോളിൽ ടീമിനെ പ്രതിനിധീകരിച്ച കളിക്കുക എന്നത് സ്വപ്നമാണെന്നും തനിക്കും അങ്ങനെയൊരു സ്വപ്നമുണ്ടെന്നും ചാഹൽ പറയുന്നു.
 
എന്റെ പേരിന് അടുത്തായി ടെസ്റ്റ് ക്രിക്കറ്റ് താരം എന്ന ടാഗ് ലഭിക്കാനുള്ള സ്വപ്നം എനിക്കിപ്പോഴും ഉണ്ട്. എന്റെ സ്വപ്നം സാക്ഷാത്കരിക്കാൻ ആഭ്യന്തര,രഞ്ജി ഗെയിമുകളിൽ എന്റെ ഏറ്റവും മികച്ച പ്രകടനം നടത്താൻ ഞാൻ ശ്രമിക്കുന്നു. ഇന്ത്യൻ ടെസ്റ്റ് ടീമിനെ പ്രതിനിധീകരിക്കാനുള്ള അവസരം ഉടൻ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.ചാഹൽ പറയുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍