ജയ്‌സ്വാളും ഗില്ലും ഓപ്പണര്‍മാര്‍, പുജാരയ്ക്ക് പകരം സര്‍ഫ്രാസ് ഖാന്‍; വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള സാധ്യത സ്‌ക്വാഡ്

ശനി, 17 ജൂണ്‍ 2023 (10:27 IST)
ടെസ്റ്റ് ടീമില്‍ അടിമുടി മാറ്റം ലക്ഷ്യമിട്ട് ബിസിസിഐ. അടുത്ത ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലിന് മുന്‍പായി ടീം അഴിച്ചുപണിയാനാണ് ബിസിസിഐയുടെ തീരുമാനം. മുതിര്‍ന്ന താരങ്ങള്‍ക്ക് പകരം യുവതാരങ്ങള്‍ക്ക് ഇനി അവസരം ലഭിക്കും. രോഹിത് ശര്‍മയുടെ ടെസ്റ്റ് ക്യാപ്റ്റന്‍സി അടക്കം തുലാസില്‍ ആണ്. 
 
വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ രോഹിത് ടീമില്‍ സ്ഥാനം പിടിക്കില്ല. അജിങ്ക്യ രഹാനെ ആയിരിക്കും ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുക. വിരാട് കോലി ടീമില്‍ തുടരും. ശുഭ്മാന്‍ ഗില്ലിനൊപ്പം യഷ്വസി ജയ്‌സ്വാള്‍ ഓപ്പണറാകാനാണ് സാധ്യത. ചേതേശ്വര്‍ പുജാരയ്ക്ക് പകരം സര്‍ഫ്രാസ് ഖാനെ ടീമില്‍ എടുക്കും. ഉമേഷ് യാദവിന് ഇനി ടെസ്റ്റില്‍ അവസരം ലഭിക്കില്ല. പകരം മുകേഷ് കുമാറിനെയാണ് പരിഗണിക്കുന്നത്. 
 
ടെസ്റ്റ് പരമ്പരയ്ക്കുള്ള സാധ്യത സ്‌ക്വാഡ്: ശുഭ്മാന്‍ ഗില്‍, യഷ്വസി ജയ്‌സ്വാള്‍, സര്‍ഫ്രാസ് ഖാന്‍, വിരാട് കോലി, അജിങ്ക്യ രഹാനെ, കെ.എസ്.ഭരത്, ഇഷാന്‍ കിഷന്‍, രവീന്ദ്ര ജഡേജ, ശര്‍ദുല്‍ താക്കൂര്‍, മുകേഷ് കുമാര്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, രവിചന്ദ്രന്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, ജയ്‌ദേവ് ഉനദ്കട്ട് 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍