കോഹ്‌ലിയുടെ മാരക ബാറ്റിംഗ്; ക്രിക്കറ്റ് ലോകം കാത്തിരുന്ന ധോണിയുടെ പ്രസ്‌താവന പുറത്ത്

Webdunia
ചൊവ്വ, 7 ഓഗസ്റ്റ് 2018 (18:13 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്‌റ്റന്‍ നേട്ടങ്ങളും റെക്കോര്‍ഡുകളും സ്വന്തം പേരില്‍ എഴുതി ചേര്‍ക്കുമ്പോള്‍ താരത്തെ പുകഴ്‌ത്തി ഇതിഹാസ താരങ്ങളും മുന്‍ ക്യാപ്‌റ്റന്മാരും രംഗത്തുവരാറുണ്ട്. എന്നാല്‍, എല്ലാവരും ആഗ്രഹിക്കുന്നത് വിരാടിന്റെ ‘ബോസായ‘ മഹേന്ദ്ര സിംഗ് ധോണിയില്‍ നിന്നുമുള്ള ഒരു പ്രസ്‌താവനയാണ്.

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് കോഹ്‌ലിയുടെ പ്രകടനത്തെ പുകഴ്‌ത്തി ധോണി രംഗത്തുവന്നു. ഇതിഹാസ താരമെന്നാണ് മുന്‍ നായകന്‍ വിരാടിനെ വിശേഷിപ്പിച്ചത്.

“ ഇതിഹാസ താരമാണ് കോഹ്‌ലി. ബുദ്ധിപരമായി കളിക്കുകയും മത്സരത്തെ സമീപിക്കുകയും ചെയ്യുന്ന അവന്‍ ഇതിഹാസ താരമായി വളര്‍ന്ന് കഴിഞ്ഞു. അവന്‍ മികച്ച താരമാണെന്നതില്‍ സംശയമില്ല “ - എന്നും ധോണി പറഞ്ഞു.

ഉടന്‍ വിരമിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ധോണി തുറന്നു പറഞ്ഞു. 2019ലെ ലോകകപ്പ് വരെ താന്‍ ടീമിനൊപ്പമുണ്ടാകും. അതിന് ശേഷം മാത്രമാണ് വിരമിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയെന്നും രണ്ട് ലോകകപ്പുകളും ഒരു ഐസിസി ചാമ്പ്യന്‍‌സ് ട്രോഫിയും രാജ്യത്തെത്തിച്ച മുന്‍ നായകന്‍ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

Next Article