നാലാം ഏകദിനം നാളെ; നിലപാട് കടുപ്പിച്ച് കോഹ്‌ലി - ടീമില്‍ വന്‍ അഴിച്ചുപണിക്ക് കളമൊരുങ്ങുന്നു

Webdunia
ശനി, 9 മാര്‍ച്ച് 2019 (15:34 IST)
ഓസ്‌ട്രേലിയക്കെതിരെ നാലാം ഏകദിനം നാളെ നടക്കാനിരിക്കെ ടീമില്‍ വന്‍ അഴിച്ചു പണി. ബാറ്റിംഗ് നിര മുതല്‍ ബോളിംഗ് ഡിപ്പാര്‍ട്ട്മെന്റില്‍ വരെ മാറ്റങ്ങള്‍ സംഭവിക്കും. ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അവസാന രണ്ട് ഏകദിനങ്ങളില്‍ മഹേന്ദ്ര സിംഗ് ധോണിക്ക് വിശ്രമം അനുവദിച്ചു. യുവതാരം റിഷഭ് പന്തായിരിക്കും വിക്കറ്റിന് പിന്നിലെത്തുക. ലോകകപ്പ് അടുത്തിരിക്കെ പന്തിന് അവസരം നല്‍കുന്നതിന്റെ ഭാഗമായാണ് ധോണിക്ക് വിശ്രമം അനുവദിച്ചത്.

ഓപ്പണിംഗില്‍ വന്‍ പരാജയമാകുന്ന ശിഖര്‍ ധവാന് പകരം ഫോമിലുള്ള കെഎല്‍ രാഹുല്‍ പ്ലെയിംഗ് ഇലവനില്‍ ഇടം പിടിച്ചേക്കും. അവസാന 17 ഇന്നിംഗ്‌സുകളില്‍ രണ്ട് തവണ മാത്രമാണ് ധവാന്‍ അമ്പതിലധികം റണ്‍സ് സ്‌കോര്‍ ചെയ്തത്. അമ്പാട്ടി റായുഡുവിന്റെ കാര്യവും മറിച്ചല്ല. റായുഡുവിന് ഒരു അവസരവും കൂടി നല്‍കിയേക്കും.

കാലിന് പരുക്കേറ്റ മുഹമ്മദ് ഷമിക്ക് പകരം ഭുവനേശ്വര്‍ കുമാര്‍ ടീമില്‍ എത്തും. ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയക്ക് യൂസ്‌വേന്ദ്ര ചാഹല്‍ ടീമില്‍ തിരിച്ചെത്തിയേക്കും. വിജയ് ശങ്കര്‍, കേദാര്‍ ജാദവ്, രോഹിത് ശര്‍മ്മ എന്നിവര്‍ ടീമില്‍ തുടരും.

അനുബന്ധ വാര്‍ത്തകള്‍

Next Article