രോഹിത് ശര്‍മ (14), എം എസ് ധോണി(26), കേദാര്‍ ജാദവ് (26), വിജയ് ശങ്കര്‍ (32), രവീന്ദ്ര ജഡേജ (24) എന്നിവരാണ് ഇന്ത്യന്‍ നിരയിലെ പ്രധാന സ്കോറര്‍മാര്‍.
ഇന്ത്യ ബൌള്‍ ചെയ്യുമ്പോള്‍ പ്രധാനമായും തന്ത്രങ്ങള്‍ മെനയുന്നത് ധോണിയാണ്. മിസ്റ്റര്‍ കൂളിന്‍റെ എല്ലാ പരീക്ഷണങ്ങളും പരാജയപ്പെടുന്നതാണ് ഗ്രൌണ്ടില്‍ കാണാനായത്. അടുത്ത ലോകകപ്പിലേക്ക് പരിഗണിച്ചേക്കുമെന്ന് കരുതുന്ന രവീന്ദ്ര ജഡേജ ബൌളിംഗില്‍ അമ്പേ പരാജയപ്പെട്ടു. 10 ഓവറില്‍ 64 റണ്‍സാണ് ജഡേജ വിട്ടുകൊടുത്തത്. വിക്കറ്റൊന്നും നേടിയതുമില്ല.
പത്ത് ഓവറില്‍ 64 റണ്‍സ് വിട്ടുകൊടുത്ത കുല്‍ദീപാകട്ടെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. എല്ലാ ബൌളര്‍മാരും പരാജയപ്പെടുന്ന അതിദയനീയമായ കാഴ്ചയാണ് കാണാനായത്. രണ്ട് ഓവറുകള്‍ മാത്രമെറിഞ്ഞ കേദാര്‍ ജാദവ് 32 റണ്‍സാണ് വിട്ടുകൊടുത്തത്. ഇന്ത്യയുടെ കുന്തമുനയായ ജസ്പ്രീത് ബൂമ്ര 10 ഓവറില്‍ 53 റണ്‍സ് വിട്ടുകൊടുത്തു. മുഹമ്മദ് ഷമിയാകട്ടെ 10 ഓവറില്‍ 52 റണ്‍സാണ് വിട്ടുകൊടുത്തത്.