ഹൂഡയുണ്ടെങ്കിൽ ഇന്ത്യ തോൽക്കില്ല! തള്ളല്ല, കണക്കുകൾ ഇങ്ങനെ

ഞായര്‍, 21 ഓഗസ്റ്റ് 2022 (11:40 IST)
സിംബാബ്‌വെയ്ക്ക്തിരായ രണ്ടാം ഏകദിനത്തിൽ അഞ്ച് വിക്കറ്റിൻ്റെ വിജയം സ്വന്തമാക്കിയതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്. ഇന്ത്യൻ ബൗളർമാർ മികവ് തുടർന്നെങ്കിലും രണ്ടാം ഏകദിനത്തിൽ സഞ്ജു സാംസണിൻ്റെ പ്രകടനമാണ് ഇന്ത്യൻ വിജയം ഉറപ്പാക്കിയത്. മത്സരത്തിൽ ദീപക് ഹൂഡ ഒരു വിക്കറ്റും 25 റൺസും സ്വന്തമാക്കി.
 
അതേസമയം ഇന്ത്യയുടെ വിജയത്തോടെ വ്യത്യസ്തമായ ഒരു റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യൻ താരമായ ദീപക് ഹൂഡ. ഇന്ത്യയുടെ പ്ലേയിങ് ഇലവനിൽ അരങ്ങേറി ഹൂഡ ഉൾപ്പെട്ട 16 മത്സരങ്ങളിലും ഇന്ത്യൻ ടീം തോൽവി എന്തെന്ന് അറിഞ്ഞിട്ടില്ല. ഈ വർഷം ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ച് 7 ഏകദിനവും 9 ടി20 മത്സരങ്ങളുമാണ് ഹൂഡ കളിച്ചത്. ഹൂഡ കളിച്ച എല്ലാ മത്സരങ്ങളിലും ഇന്ത്യ വിജയിക്കുകയും ചെയ്തു.
 
ഏഷ്യാകപ്പിനുള്ള ഇന്ത്യൻ ടീമിലും ഹൂഡ ഇടം നേടിയിട്ടുണ്ട്. ബാറ്റിങ്ങിനൊപ്പം പാർട്ട് ടൈം സ്പിന്നറായും താരത്തിൻ്റെ സേവനം ലഭ്യമാണ് എന്നത് ഒരു പ്രധാന ആകർഷണമാണ്. ഏത് ബാറ്റിങ് പൊസിഷനിലും കളിക്കാൻ കഴിയുന്ന താരമെന്ന നിലയിൽ ടീമിന് ഹൂഡ നൽകുന്ന സന്തുലനം ലോകകപ്പിലും നിർണായകമാകുമെന്നാണ് കരുതുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍