ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിനിടെ അംപയറോട് കോപിച്ച് ഇന്ത്യന്‍ താരം ദീപക് ഹൂഡ. വൈഡ് അനുവദിക്കാത്തതിനെ തുടര്‍ന്നാണ് ഹൂഡ അംപയറോട് ദേഷ്യപ്പെട്ടത്. ഇന്ത്യന്‍ ഇന്നിങ്‌സിന്റെ 18-ാം ഓവറിലെ അഞ്ചാം പന്തിലാണ് സംഭവം. കെ.എന്‍.അനന്തപത്മനാഭന്‍ ആയിരുന്നു ഓണ്‍ ഫീല്‍ഡ് അംപയര്‍.
ശ്രീലങ്കന്‍ താരം കസുന്‍ രജിത എറിഞ്ഞ പന്ത് വൈഡ് ലൈനിന് മുകളിലൂടെയാണ് പോയത്. എന്നാല്‍ ഐസിസി നിയമം അനുസരിച്ച് ബാറ്ററുടെ സ്റ്റാന്‍സ് കൂടി പരിഗണിച്ച അംപയര്‍ അത് വൈഡ് അനുവദിച്ചില്ല. ഹൂഡ ഓഫ് സൈഡിലേക്ക് നീങ്ങിയാണ് സ്റ്റാന്‍ഡ് എടുത്തിരുന്നത്. ഈ പന്ത് വൈഡ് അനുവദിക്കാത്തത് ഹൂഡയെ നന്നായി പ്രകോപിപ്പിച്ചു.