നിരാശപ്പെടുത്തി സഞ്ജു; സ്പിന്നിനു മുന്നില്‍ കറങ്ങി വീണു !

ചൊവ്വ, 3 ജനുവരി 2023 (19:43 IST)
ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ട്വന്റി 20 മത്സരത്തില്‍ ഇന്ത്യക്ക് മോശം തുടക്കം. ഏഴ് ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 47 റണ്‍സിന് ഇന്ത്യയുടെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി. ആറ് പന്തില്‍ വെറും അഞ്ച് റണ്‍സ് നേടിയാണ് സഞ്ജു ഔട്ടായത്. സ്പിന്നര്‍ ധനസഞ്ജയ ഡി സില്‍വയുടെ പന്തില്‍ ദില്‍ഷന്‍ മധുഷങ്കയ്ക്ക് ക്യാച്ച് നല്‍കിയാണ് സഞ്ജു പുറത്തായത്. സ്പിന്നിന് മുന്നില്‍ വീഴുക എന്ന പതിവ് സഞ്ജു വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ ആരാധകര്‍ക്കും അത് വലിയ നിരാശ സമ്മാനിച്ചു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍