ഇന്ത്യക്കെതിരെ സന്നാഹമത്സരത്തിനിറങ്ങുന്ന ഓസീസിന് തിരിച്ചടി, സൂപ്പർ താരം കളിച്ചേക്കില്ല

ഞായര്‍, 16 ഒക്‌ടോബര്‍ 2022 (09:07 IST)
ടി20 ലോകകപ്പിന് മുന്നോടിയായി ഐസിസിയുടെ ഔദ്യോഗിക സന്നാഹമത്സരങ്ങൾക്കുള്ള ഒരുക്കത്തിലാണ് ടീമുകൾ. ഓസീസുമായും ന്യുസിലൻഡുമായുമാണ് ഇന്ത്യ സന്നാഹമത്സരങ്ങൾ കളിക്കുന്നത്. നാളെ ഓസീസിനെതിരെ ഗാബയിലാണ് മത്സരം. ലോകകപ്പിന് തൊട്ടുമുൻപുള്ള സന്നാഹമത്സരത്തിൽ പക്ഷേ സൂപ്പർ താരം ഡേവിഡ് വാർണർ കളിച്ചേക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
 
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20യിൽ ഫീൽഡിങ്ങിനിടെ വാർണറുടെ കഴുത്തിന് പരിക്കേറ്റിരുന്നു. അതേസമയം 19ന് ന്യൂസിലൻഡിനെതിരെയുള്ള മത്സരത്തിൽ വാർണർ കളിച്ചേക്കും. വാർണർ ആരോഗ്യം വീണ്ടെടുക്കുന്നതിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും വേദന വിട്ട് മാറിയില്ലെങ്കിൽ ജാഗ്രത സ്വീകരിക്കുമെന്നും ഓസീസ് നായകൻ ആരോൺ ഫിഞ്ച് വ്യക്തമാക്കി.
 
കഴിഞ്ഞ ടി20 ലോകകപ്പിൽ ഓസീസിൻ്റെ കിരീടധാരണത്തിൽ സുപ്രധാനമായ പങ്കുവഹിച്ച താരമാണ് വാർണർ. കഴിഞ്ഞ വർഷം ടൂർണമെൻ്റിലെ രണ്ടാമത്തെ ഉയർന്ന റൺവേട്ടക്കാരനും വാർണർ ആയിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍