വാർണറുടെ ആജീവനാന്ത വിലക്ക് നീക്കാനുള്ള നടപടിയുമായി ഓസീസ്, ലിമിറ്റഡ് ഓവറിൽ നായകനായേക്കും

വെള്ളി, 14 ഒക്‌ടോബര്‍ 2022 (17:44 IST)
ഓസ്ട്രേലിയയുടെ ഏകദിന ടീം ക്യാപ്റ്റൻ സ്ഥാനത്തേക്ക് ഡേവിഡ് വാർണറിന് സാധ്യത തെളിയുന്നു. സാൻഡ് പേപ്പർ വിവാദത്തിന് പിന്നാലെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് വാർണർക്ക് ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് നീക്കാനുള്ള നടപടികളിലാണ് ക്രിക്കറ്റ് ഓസ്ട്രേലിയ. കഴിഞ്ഞ ദിവസം ക്രിക്കറ്റ് ഓസ്ട്രേലിയ തന്നെയാണ് ഇക്കാര്യത്തിൽ സൂചന നൽകിയത്.
 
2018ൽ ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ടീമിൻ്റെ വൈസ് ക്യാപ്റ്റനായിരിക്കെ വാർണർ അടങ്ങിയ ഓസീസ് താരങ്ങൾ പന്തിൽ കൃത്രിമം കാണിച്ചതിനെ തുടർന്നാണ് വാർണറിന് നായകസ്ഥാനത്തേക്ക് ആജീവനാന്തകാലം ഓസീസ് വിലക്കേർപ്പെടുത്തിയത്. ക്യാപ്റ്റൻ സ്ഥാനത്തേക്കുള്ള വിലക്ക് നീക്കാൻ ആദ്യം ക്രിക്കറ്റ് ഓസ്ട്രേലിയയുടെ ഇൻ്റഗ്രിറ്റി കോഡിൽ മാറ്റം വരുത്തേണ്ടതുണ്ട്.
 
ഇത് പൂർത്തിയാകുന്നതോടെ ഓസീസിനെ നയിക്കാൻ വാർണർക്കുള്ള തടസം ഇല്ലാതെയാകും.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍