ഓസീസിലേത് വലിയ ഗ്രൗണ്ടുകൾ, ഓടിയെടുക്കുന്ന റൺസ് നിർണായകമാകും

വെള്ളി, 14 ഒക്‌ടോബര്‍ 2022 (17:41 IST)
ടി20 ലോകകപ്പിനായുള്ള തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ. ഒക്ടോബർ 23ന് നടക്കുന്ന ആദ്യ മത്സരത്തിൽ ചിരവൈരികളായ പാകിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികൾ. പാകിസ്ഥാനെതിരായ ആദ്യ മത്സരത്തിന് ഇന്ത്യ ഇറങ്ങുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുൻ ഇന്ത്യൻ ഓൾറൗണ്ടറായ ഇർഫാൻ പത്താൻ.
 
മെൽബണിൽ കളിച്ചതിൻ്റെ അനുഭവത്തിൽ ബുദ്ധിപൂർവം ബാറ്റ് ചെയ്യുക എന്നത് പ്രധാനമാണെന്ന് പത്താൻ പറയുന്നു. മെൽബണിലേത് വലിയ ബൗണ്ടറികളാണ് എന്നതിനാൽ മത്സരത്തിൽ ഓടിയെടുക്കുന്ന റൺസുകൾ നിർണായകമാകും. മെൽബണിൽ സ്ട്രെയ്റ്റ് ബൗണ്ടറികൾക്ക് വലിയ ദൂരമില്ല. എന്നാൽ സൈഡ് ബൗണ്ടറികൾക്ക് വലിപ്പം കൂടുതലാണ്. അതിനാൽ സൈഡിലേക്ക് ബൗണ്ടറികൾ കണ്ടെത്തുക ബുദ്ധിമുട്ടാകും.
 
അതിനാൽ തന്നെ ഗ്യാപ് നോക്കി കളിച്ച് സിംഗിളുകൾ ഡബിളുകളാക്കുന്ന തരത്തിൽ ബുദ്ധിപൂർവമായ ബാറ്റിങ്ങാകും അവിടെ വേണ്ടിവരിക. ഇർഫാൻ പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍