ഈ പേസുമായി ഓസീസിൽ പോയാൽ നല്ല പണി കിട്ടും, ഇന്ത്യയ്ക്ക് മുന്നറിയിപ്പ് നൽകി വസീം അക്രം

വ്യാഴം, 13 ഒക്‌ടോബര്‍ 2022 (16:51 IST)
ടി20 ലോകകപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ വലിയ അനിശ്ചിതത്വമാണ് ഇന്ത്യൻ ബൗളിങ് നിരയെ പറ്റി ഉയരുന്നത്. ടീമിൻ്റെ പേസ് കുന്തമുനയായ ജസ്പ്രീത് ബുമ്രയ്ക്ക് പകരക്കാരനായി മുഹമ്മദ് സിറാജിനെയും മുഹമ്മദ് ഷമിയെയുമാണ് ഇന്ത്യ പരിഗണിക്കുന്നത്. പ്രധാന ടീമിൽ ഇടം നേടിയ ഭുവനേശ്വർ കുമാർ, ആർഷദീപ് സിംഗ്, ഹർഷൽ പട്ടേൽ എന്നിവരടങ്ങിയ പേസ് നിര താരതമ്യേന ദുർബലരാണ്.
 
ഇപ്പോഴിതാ ഇന്ത്യയുടെ സീനിയർ പേസറായ ഭുവനേശ്വർ കുമാറിൻ്റെ മികവിനെ ചോദ്യം ചെയ്ത് എത്തിയിരിക്കുകയാണ് മുൻ പാക് പേസറായ വസീം അക്രം. ഭുവി ന്യൂബോളി മികച്ച ബൗളറാണ്. എന്നാൽ സ്വിങ് കണ്ടെത്താൻ ഭുവിക്കായില്ലെങ്കിൽ ഓസീസിൽ മികവ് പുലർത്താൻ ഭുവനേശ്വർ പാടുപെടും. കളി ഓസീസിലാണ്. വിജയിക്കണമെങ്കിൽ പേസ് ആവശ്യമായുണ്ട്. ഇന്ത്യയുടേത് മികച്ച ബാറ്റിങ് ലൈനപ്പാണ്. എന്നാൽ ബുമ്രയ്ക്ക് പകരക്കാരനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.
 
പാകിസ്ഥാൻ്റെ കാര്യമാണെങ്കിൽ മികച്ച ഓപ്പണർമാരും ബൗളിങ് നിരയും ടീമിലുണ്ട്. എന്നാൽ മധ്യനിരയുടെ ദൗർബല്യം പ്രധാന പ്രശ്നമാണ്. മധ്യനിര കൂടി താളം കണ്ടെത്തിയാൽ പാകിസ്ഥാന് സാധ്യതയുണ്ട്. അക്രം പറഞ്ഞു. ബുമ്രയുടെ അഭാവത്തിൽ ആർഷദീപ് സിങ് മാത്രമാണ് പേസർമാരിൽ സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കുന്നത്. ഡെത്ത് ഓവറിൽ ഇന്ത്യൻ പേസർമാർ പരാജയപ്പെടുന്നതാണ് ടീമിൻ്റെ തലവേദന.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍